എന്തൊരു വിധിയിത്..! തലകാക്കാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ; സ്വന്തം ജീവന്‍റെ സുരക്ഷ അതല്ലെ എല്ലാം; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറാണ് ഉണ്ടായിരിക്കുന്നത്.

മുപ്പതോളം കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കല്ലേറിനെ പ്രതിരോധിക്കാൻ ഡ്രൈവർമാർ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഡ്രൈവിംഗ് സീറ്റിലിരുന്ന് ഹെൽമെറ്റ് വച്ച് ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആലുവ, ചെങ്ങന്നൂർ ഡിപ്പോകളിലെ ഡ്രൈവർമാരാണ് ഇത്തരത്തിൽ യാത്ര ചെയ്തത്. ഡ്യൂട്ടി നടത്തുന്നതോടൊപ്പം സ്വന്തം ജീവന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചത്.

 

 

Related posts

Leave a Comment