പി​ന്‍​സീ​റ്റ് ഹെ​ല്‍​മ​റ്റ്: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍; 45 വാഹനങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയത് 23,500 രൂ​പ


കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്‍​സീ​റ്റി​ലെ യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും വാ​ഹ​ന പ​രി​ശോ​ധ​ന ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന​മാ​ക്കി. ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്നും ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും.

ഇ​ന്ന് വ​ലി​യ തു​ക​ക​ള്‍ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കു​ന്നി​ല്ലെ​ന്നും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക​യെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഇ​ന്ന​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ജി​ല്ല​യി​ല്‍ ര​ണ്ട് സ്‌​ക്വാ​ഡു​ക​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 36 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ​യും, കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന ലൈ​റ്റു​ക​ളും, എ​യ​ര്‍ ഹോ​ണും ഉ​പ​യോ​ഗി​ച്ച​തി​ന് അ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തിരേയും ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​റ​ണാ​കു​ളം,ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്.​ആ​കെ 45 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ 23,500 രൂ​പ ഈ​ടാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts