നിങ്ങൾ ‘കോഴി’ പിടുത്തക്കാരനാണോ..! ഇത്തവണത്തെ ഓണത്തിന് പാമ്പാടിക്ക്‌ വന്നാൽ നിങ്ങൾക്ക് ഒരു കോഴിയെ പിടിക്കുകയും ചെയ്യാം ഒപ്പം വീട്ടിൽ കൊണ്ടുപോകുകയും ചെയ്യാം; വേഗമാകട്ടെ ബുക്കിംഗ് ഏതാനും ദിവസങ്ങൾക്കൂടി

കോ​ട്ട​യം: ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​ത്തി​നു പാ​ന്പാ​ടി​ക്ക് പോ​യാ​ൽ ന​ല്ല ഒ​ന്നാം​ത​രം പൂ​വ​ൻ കോ​ഴി​യെ പി​ടി​ക്കാം. ഇ​ല​ക്കൊ​ടി​ഞ്ഞി ഇ​ല സാം​സ്കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പൂ​വ​ൻ കോ​ഴി പി​ടു​ത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ര​ണ്ടി​നു ഇ​ല​ക്കൊ​ടി​ഞ്ഞി ക​വ​ല​യി​ലാ​ണ് വാ​ശി​യേ​റി​യ ഓ​ണ​ക്ക​ളി​ക​ൾ ന​ട​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് മ​ത്സ​രം. പ്ര​ദേ​ശ​ത്തെ ഒ​രു റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പൂ​വ​ൻ​കോ​ഴി​യെ തു​റ​ന്നു വി​ടും നി​ശ്ചി​ത ആ​ളു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​വ​ൻ കോ​ഴി​യെ പി​ടി​ക്ക​ണം.

പി​ടി​ക്കു​ന്ന​വ​ർ​ക്ക് കോ​ഴി​യെ സ​മ്മാ​ന​മാ​യി ന​ൽ​കും. പൂ​വ​ൻ​കോ​ഴി പി​ടു​ത്ത മ​ത്സ​ര​ത്തി​നു പു​റ​മേ വൈ​വി​ധ്യ​മേ​റി​യ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​ല​യി​ൽ ഈ ​വ​ർ​ഷ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു പൂ​ക്ക​ൾ കൊ​ണ്ടു​ള്ള വീ​ടു​ക​ളി​ലെ പൂ​ക്ക​ളം മ​ത്സ​ര​ത്തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു രാ​വി​ലെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

അ​ന്പ​തു വീ​ടു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. സ്ത്രീ​ക​ൾ​ക്കാ​യി ക​റി​ക്ക​രി​യ​ൽ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബീ​ൻ​സ് നി​ശ്ചി​ത ആ​കൃ​തി​യി​ലും വേ​ഗ​ത്തി​ലും അ​രി​ഞ്ഞു തീ​ർ​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​മ്മാ​നം. കു​ട്ടി​ക​ൾ​ക്കാ​യി മു​ട്ട​യേ​റ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ​ജ​രാ​ജ​ൻ പാ​ന്പാ​ടി സു​ന്ദ​ര​നു ഒ​പ്പം നാ​ട്ടു​കാ​രു​ടെ ഓ​ണ​പ്പാ​ട്ട് ഇ​ല​ക്കൊ​ടി​ഞ്ഞി ക​വ​ല​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ചേ​രു​ന്ന ഇ​ല​യു​ടെ കൂ​ട്ടാ​യ്മ ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ല സം​സ്കാ​രി​ക പ​ഠ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ റെ​ജി സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​പി. ജ​യ​കു​മാ​റി​ന് ഇ​ല​യു​ടെ സ്നേ​ഹാ​ദ​ര​വ് ന​ൽ​കും.

പ​ഠ​ന മി​ക​വി​ന് ഇ​ല​യു​ടെ സ്നേ​ഹോ​പ​ഹാ​രം 200 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി മു​ത​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വ​രെ പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച 200 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വീ​ട്ട​മ്മ​യാ​യ ജോ​സ​ഫി​ന ജോ​ണി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​ല​യി​ലെ അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​രം, ഗാ​ന​സ​ന്ധ്യ, മെ​ഗാ​ഷോ എ​ന്നി​വ​യും ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ക​പ്പ​യും ച​മ്മ​ന്തി​യും ക​ടും കാ​പ്പി​യു​മാ​യു​ള്ള ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. 9526725302

 

Related posts