ഹെല്‍മറ്റ് ധരിച്ചിരുന്നില്ല, സുഹൃത്ത് അപകടത്തില്‍ മരണപ്പെട്ടു! ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് അ​ര​ല​ക്ഷ​ത്തോ​ളം ഹെ​ൽ​മ​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി ‘ഹെ​ല്‍​മ​റ്റ് മാ​ന്‍’

ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ന​ട​ത്തി യു​വാ​വ്. പ​ട്ന സ്വ​ദേ​ശി​യാ​യ രാ​ഘ​വേ​ന്ദ്ര കു​മാ​ര്‍ എ​ന്ന 34-കാ​ര​നാ​ണ് സൗ​ജ​ന്യ​മാ​യി ഹെ​ൽ​മ​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ഇ​തു​വ​രെ 49,000 ഹെ​ല്‍​മ​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് ബി​ഹാ​റി​ലെ ഹെ​ല്‍​മ​റ്റ് മാ​ന്‍ എ​ന്ന വി​ശേ​ഷ​ണം ഇ​ദേ​ഹം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ഐ​ടി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ രാ​ഘ​വേ​ന്ദ്ര കു​മാ​റി​ന്‍റെ സു​ഹൃ​ത്താ​യ കെ.​കെ. താ​ക്കൂ​ര്‍ ഏ​ഴ് വ​ര്‍​ഷം മു​മ്പ് ബൈ​ക്ക് അ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

അ​പ​ക​ട സ​മ​യ​ത്ത് അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. ഈ ​സം​ഭ​വ​മാ​ണ് ഹെ​ല്‍​മ​റ്റി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് രാ​ഘ​വേ​ന്ദ്ര കു​മാ​റി​നെ ചി​ന്തി​പ്പി​ച്ച​ത്. ഇ​ത​നു​പി​ന്നാ​ലെ അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും 22 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ജി​ല്ല​യാ​യ കാ​യ്മു​റി​ല്‍ 4000 ഹെ​ല്‍​മ​റ്റും ബി​ഹാ​ര്‍ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം 13,000 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് സ​മ്മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍.

പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ച മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ല​വും വീ​ടും വി​റ്റു​കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

49,000 ഹെ​ല്‍​മ​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ഇ​തി​നോ​ട​കം ര​ണ്ട് കോ​ടി രൂ​പ​യോ​ളം മു​ട​ക്ക് വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് രാ​ഘ​വേ​ന്ദ്ര പ​റ​യു​ന്ന​ത്.

Related posts

Leave a Comment