വിജയപ്പനു കെട്ടുറപ്പുള്ള വീടു വേണം; അപേക്ഷ പരിഗണിക്കില്ലേ‍? വി​ജ​യ​പ്പ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്, ഭാ​ര്യ പ്ര​സ​ന്ന സ​ന്ധി​വാ​ത​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലും

അ​മ്പ​ല​പ്പു​ഴ; വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് ആ​ല​വേ​ലി​ല്‍ വി​ജ​യ​പ്പ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്.

ഇന്നലെ പ​ക​ല്‍ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​പ്പ​നും ഭാ​ര്യ പ്ര​സ​ന്ന​യും മ​ക​ന്‍ ക​ണ്ണ​നു​മൊ​ത്ത് മു​റി​ക്കു​ള്ളി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഭി​ത്തി ത​ക​ര്‍​ന്ന് വീ​ണ​ത്.

ര​ണ്ട് വ​ര്‍​ഷം മു​മ്പ് വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഭി​ത്തി​യും ഇ​ടി​ഞ്ഞ് വീ​ണി​രു​ന്നു. ഹോ​ളോ​ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച വീ​ടി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് ഭി​ത്തി ത​ക​ര്‍​ന്ന​ത്.

ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന വി​ജ​യ​പ്പ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ പ്ര​സ​ന്ന സ​ന്ധി​വാ​ത​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​ണ്.​

മ​ക​ന്‍ ക​ണ്ണ​ന്‍ ഇ​ല​ക്ട്രി​ക് ക​ട​യി​ലെ സെ​യി​ത്സ​മാ​നാ​ണ്. ഇ​യാ​ളു​ടെ വ​രു​മാ​ന​മാ​ണ് വീ​ടി​ന്‍റെ ഏ​ക ആ​ശ്ര​യം. കെ​ട്ടു​റ​പ്പു​ള്ള വീ​ടി​നാ​യി പ​ല ഭ​വ​ന പ​ദ്ധ​തി​യി​ലും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment