ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു: 78.69 ശ​ത​മാ​നം വി​ജ​യം, മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്; 9242 പേ​ർ​ക്ക് ഫു​ള്‍ എ ​പ്ല​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ച്ചു. 3,74,755 പേ​രാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 2,94,888 പേ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി. 78.69 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 82.9 ശ​ത​മാ​ന​മാ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 4.26 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 84.84 ശ​ത​മാ​നം, ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ 67.09 ശ​ത​മാ​നം, കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 76.11 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യം. 39,242 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 33,815 ആ​യി​രു​ന്നു.

63 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഇ​തി​ൽ ഏ​ഴു സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​മു​ണ്ട്. 84.12 ശ​ത​മാ​നം വി​ജ​യ​വു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് മു​ന്നി​ൽ. അ​തേ​സ​മ​യം, 72.13 ശ​ത​മാ​നം വി​ജ​യം നേ​ടി​യ വ​യ​നാ​ടാ​ണ് ഏ​റ്റ​വും പി​ന്നി​ൽ.

അ​തേ​സ​മ​യം, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യി​ല്‍ 71.42 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം 78.39 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. 6.97 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്. സേ ​പ​രീ​ക്ഷ ജൂ​ൺ 12 മു​ത​ൽ 20 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലോ​ടെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഫ​ലം വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം http://www.prd.kerala.gov.inhttp://www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും  PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. 

Related posts

Leave a Comment