പോ​ലീ​സ് കാ​വലി​ല്‍​ ചികിത്സയിലായിരുന്ന പ്രതി ആശുപത്രിയിൽ നിന്ന്  ഓടി രക്ഷപ്പെട്ടു; വലവീശി വെള്ളറട പോലീസ്


വെള്ളറട : കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് കാ​വലി​ല്‍​ ചികിത്സയിലായി​രു​ന്ന പ്ര​തി​ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ള​റ​ട പു​ല്ലേ​ന്തേ​രി സ്വ​ദേ​ശി സു​ദേ​വ​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ക്ഷ​പ്പെ​ട്ട​ത്.

അ​ച്ചൂ​സ് എ​ന്ന് വി​ളി​ക്കു​ന്ന ബി​നോ​യി (21) ആ​ണ് മു​ങ്ങി​യ​ത്. വെ​ള്ള​റ​ട പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് പു​ല്ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ സു​ദേ​വ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നാം​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻഡ് ചെ​യ്തി​രു​ന്നു.

സു​ദേ​വ​നെ ആ​ക്ര​മി​ക്കു​ന്ന സ​മ​യ​ത്ത് ബി​നോ​യു​ടെ് കൈയ്​ക്ക് പ​രി​ക്കേറ്റി​രു​ന്നു. അ​ന്ന് ത​ന്നെ ബി​നോ​യ് കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ‍ ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ശു​പ​ത്രി അ​ധികൃത​ര്‍ വെ​ള്ള​റ​ട പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോളജ് ആശുപത്രിയിൽ ബി​നോ​യ്ക്ക് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ ‍​നി​ന്ന് ഡി​സ്ചാ​ര്‍​ജായ ഉ​ട​നെ​ ത​ന്നെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ട​തി​യില്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സം​ഭ​വം മ​ന​സി​ലാ​ക്കി​യ ബി​നോ​യ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ളജ് ആശുപത്രിയിൽനി​ന്ന് ത​ന്ത്ര​പ​ര​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബി​നോ​യ്ക്കാ​യി വെ​ള്ള​റ​ട പോ​ലീ​സ് തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment