സ്വ​ന്തം വീ​ടി​നു​നേ​രേ ബോം​ബെ​റി​ഞ്ഞു; ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വും മ​ക​നും അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കാ​ന്‍ സ്വ​ന്തം വീ​ടി​നു​നേ​രേ ബോം​ബെ​റി​ഞ്ഞ ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ക​ള്ള​ക്കു​റി​ച്ചി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

അ​ഖി​ലേ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ത​മി​ഴ്‌​നാ​ട് ഘ​ട​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പെ​രി സെ​ന്തി​ല്‍, മ​ക​ന്‍ ച​ന്ദ്രു, ബോ​ബെ​റി​ഞ്ഞ ചെ​ന്നൈ സ്വ​ദേ​ശി മാ​ധ​വ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 23നാ​ണ് ഉ​ളു​ന്തൂ​ര്‍​പ്പെ​ട്ട് കേ​ശ​വ​ന്‍ ന​ഗ​റി​ലെ സെ​ന്തി​ലി​ന്‍റെ വീ​ടി​നു​നേ​രേ പെ​ട്രോ​ള്‍ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ന്തി​ലും ച​ന്ദ്രു​വും സെ​ന്തി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ജീ​വും ചേ​ര്‍​ന്നാ​ണ് ബോം​ബെ​റി​യാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ജീ​വ​നു ഭീ​ഷ​ണി​യു​ള്ള​താ​യി കാ​ണി​ച്ച് സെ​ന്തി​ല്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ളി​വി​ല്‍ പോ​യ രാ​ജീ​വി​നാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment