ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ബാ​റ്റിം​ഗ്; എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ

ഭു​വ​നേ​ശ്വ​ർ: ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ഭ​രി​ത​മാ​ക്കാ​ൻ ശ്ര​മി​ച്ച എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലാ​യി. ഒ​ഡീ​ഷ​യി​ലെ ന​ർ​ല​യി​ൽ​നി​ന്നു​ള്ള ബി​ജെ​ഡി എം​എ​ൽ​എ ഭൂ​പേ​ന്ദ്ര സിം​ഗി​നാ​ണ് അ​ക്കി​ടി പ​റ്റി​യ​ത്. ക​ല​ഹ​ണ്ടി എ​ന്ന സ്ഥ​ല​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ഭൂ​പേ​ന്ദ്ര സിം​ഗ്.

ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലെ​ത്തി​യ എം​എ​ൽ​എ​യു​ടെ ഉ​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ബാ​റ്റ്മാ​ൻ ഉ​ണ​ർ​ന്നു. ബാ​റ്റ് ചെ​യ്ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി എം​എ​ൽ​എ ബാ​റ്റു​മാ​യി ക്രീ​സി​ലെ​ത്തി. എം​എ​ൽ​എ​യു​ടെ മി​ന്നു​ന്ന പ്ര​ക​ട​നം പ​ക​ർ​ത്താ​ൻ കാ​മ​റ​ക​ളും നി​ര​ന്നു.

സിം​ഗി​നെ​തി​രേ ബൗ​ള​ർ ഒ​രു സ്ലോ ​ഷോ​ർ​ട്ട് ബോ​ൾ എ​റി​ഞ്ഞു. എം​എ​ൽ​എ പ​ന്ത് അ​ടി​ച്ചു​പാ​യി​ക്കാ​ൻ ശ്ര​മി​ച്ചു. ബാ​റ്റ് വീ​ശി​യ​തും എം​എ​ൽ​എ ബാ​ല​ൻ​സ് തെ​റ്റി മൂ​ക്കും​കു​ത്തി താ​ഴെ.

മു​ഖ​ത്തു സാ​ര​മാ​യി പ​രി​ക്കേ​റ്റ എം​എ​ൽ​എ​യെ സ​ഹ​ക​ളി​ക്കാ​രും കാ​ഴ്ച​ക്കാ​രും ചേ​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എം​എ​ൽ​എ ബാ​റ്റ് ചെ​യ്യാ​ൻ എ​ത്തു​ന്ന​തി​ന്‍റെ​യും വീ​ഴു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Related posts

Leave a Comment