വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല! അ​സ​ഭ്യം പറഞ്ഞ്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ ത​ല​യി​ടി​ച്ച് പൊ​ട്ടി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചോ​റ്റാ​നി​ക്ക​ര: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ ത​ല​യി​ടി​ച്ച് പൊ​ട്ടി​ച്ചു.

മു​ള​ന്തു​രു​ത്തി ക​ണി​യാം​മു​ഗ​ൾ വീ​ട്ടി​ൽ യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ കെ.​വൈ.തോ​മ​സാണ് (36) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ തി​രു​വാ​ണി​യൂ​ർ ഒഇഎ​ൻ ക​മ്പ​നി​ക്ക് മു​ന്നി​ലൂ​ടെ കാ​രി​ക്കോ​ടു​ള്ള വീ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന തോ​മ​സ് ക​മ്പ​നി​ക്ക് മു​ന്നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ക​മ്പ​നി​യി​ലേ​യ്ക്ക് ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​ത് കാ​ര​ണം റോ​ഡി​ലെ കു​രു​ക്കി​ൽ​പ്പെ​ട്ട തോ​മ​സി​നെ​തി​രേ ബൈ​ക്കി​ൽ വ​ന്ന ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ വ​ഴി​മാ​റി​ക്കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വാ​ഹ​നം മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ തോ​മ​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞ ജീ​വ​ന​ക്കാ​ര​ൻ വ​ണ്ടി​യി​ൽനി​ന്ന് വ​ലി​ച്ച് താ​ഴെ​യി​റ​ക്കി ആ​ക്ര​മി​ക്കു​ക​യും ക​മ്പ​നി​യു​ടെ മ​തി​ലി​ൽ ത​ല​ചേ​ർ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ല പൊ​ട്ടി ചോ​ര​യൊ​ലി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ തോ​മ​സി​നെ മു​ള​ന്തു​രു​ത്തി ഗ​വ.​ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു.

ത​ല​യി​ൽ അഞ്ച് തു​ന്നി​ക്കെ​ട്ടു​ണ്ട്. മർദനം നടത്തിയ ആം​ഫി​നോ​ൾ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ആൽഫിക്കെതിരേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment