തിരുവനന്തപുരം: 2026 വർഷത്തെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനുവരി 02 മന്നം ജയന്തി, 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 15 മഹാശിവരാത്രി (ഞായർ), മാർച്ച് 20 ഈദ് ഉൽ ഫിത്തർ (റംസാൻ), ഏപ്രിൽ 02 പെസഹാ വ്യാഴം, 03 ദുഃഖവെള്ളി, 05 ഈസ്റ്റർ (ഞായർ), 14 അംബേദ്കർ ജയന്തി, 15 വിഷു, മേയ് 01 മേയ് ദിനം, 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ജൂലൈ 12 കർക്കടക വാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, 25 ഒന്നാം ഓണം, മിലാഡി ഷെരീഫ്, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാംഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യൻകാളി ജയന്തി, സെപ്റ്റംബർ 04 ശ്രീകൃഷ്ണ ജയന്തി, 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബർ 02 ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, നവംബർ 08 ദീപാവലി (ഞായർ), ഡിസംബർ 25 ക്രിസ്മസ്
നിയന്ത്രിത അവധി
മാർച്ച് 04 അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാർ വിഭാഗക്കാർക്ക് നിയന്ത്രിത അവധി)ഓഗസ്റ്റ് 28 ആവണി അവിട്ടം (ബ്രാഹ്മണ വിഭാഗക്കാർക്ക് നിയന്ത്രിത അവധി) സെപ്റ്റംബർ 17 വിശ്വകർമ ദിനം (വിശ്വകർമ വിഭാഗക്കാർക്ക് നിയന്ത്രിത അവധി).

