ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ ക​യ​റി ഫ്രി​ഡ്ജി​ലി​രു​ന്ന അ​ണ്ടി​പ്പ​രി​പ്പും തി​ന്ന് ഷേ​വും ചെ​യ്ത് ക​ള്ള​ന്‍ മ​ട​ങ്ങി…

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ മോ​ഷ്ടി​ക്കാ​ന്‍ ക​യ​റി​യ ക​ള്ള​ന്‍ ഫ്രി​ഡ്ജി​ലി​രു​ന്ന അ​ണ്ടി​പ്പ​രി​പ്പ് അ​ക​ത്താ​ക്കി​യ ശേ​ഷം മ​ട​ങ്ങി.

പോ​കു​ന്ന​തി​നു മു​മ്പ് ഷേ​വ് ചെ​യ്ത് ഒ​ന്നു സു​ന്ദ​ര​നാ​കു​ക​യും ചെ​യ്തു. വൈ​ക്ക​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് ക​ള്ള​ന്‍ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ക​യ്യി​ല്‍ കൊ​ച്ചു മ​ണ്‍​വെ​ട്ടി​യു​മാ​യാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​ത്.

വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് വീ​ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും മോ​ഷ്ടി​ക്കാ​ന്‍ പാ​ക​ത്തി​ന് ഒ​ന്നും ത​ന്നെ ക​ള്ള​ന് ല​ഭി​ച്ചി​ല്ല.

ഫ്രി​ഡ്ജി​ലി​രു​ന്ന ക​ശു​വ​ണ്ടി ക​ട്ടി​ലി​ല്‍ കൊ​ണ്ടു വ​ച്ചു ക​ഴി​ച്ച​തി​ന്റെ ല​ക്ഷ​ണ​മു​ണ്ട്. മു​റി​യി​ലാ​കെ രോ​മം പ​ട​ര്‍​ന്ന് കി​ട​ന്ന​താ​ണ് ക​ള്ള​ന്‍ ഷേ​വ് ചെ​യ്ത​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​തെ​ന്ന അ​നു​മാ​ന​ത്തി​ല്‍ പോ​ലീ​സെ​ത്താ​ന്‍ കാ​ര​ണം.

മു​റി​യി​ല്‍ തു​ണി​ക​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള വീ​ടി​ന് ചു​റ്റും ക​ള്ള​ന്‍ ക​റ​ങ്ങു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ഈ ​വീ​ട്ടി​ല്‍ മോ​ഷ​ണ​ത്തി​നാ​യി ക​യ​റി​യി​ല്ല. എ​ന്നാ​ല്‍ ഈ ​വീ​ടി​ന്റെ പു​റ​ത്തു​ണ്ടാ​യി​രു​ന്ന ചി​ല സാ​ധ​ന​ങ്ങ​ള്‍ ക​ള​വ് പോ​യി​ട്ടു​ണ്ട്.

Related posts

Leave a Comment