വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം; ചോ​ദ്യം ചെ​യ്ത കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി; പ​രാ​തി​യു​മാ​യി കു​ടും​ബം

പ​യ്യ​ന്നൂ​ര്‍: വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ വ​രു​ത്തി​യെ​ന്ന് പ​രാ​തി. താ​യി​നേ​രി​യി​ലെ കെ.​വി. മോ​ഹ​ന​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​യ​ല്‍​വാ​സി​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഈ​മാ​സം നാ​ലി​ന് രാ​വി​ലെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ത്തി​വാ​ളു​മാ​യി വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ക​യ​റി തെ​ങ്ങി​ന്‍റെ തി​രി​യോ​ല​യു​ള്‍​പ്പെ​ടെ വെ​ട്ടി ന​ശി​പ്പി​ച്ച​താ​യും ത​ട​യാ​നെ​ത്തി​യ പ​രാ​തി​ക്കാ​ര​നേ​യും കു​ടും​ബ​ത്തേ​യും ചു​ട്ടെ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. ഇ​തി​ന് മു​മ്പ് വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളും ജ​ന​ലു​ക​ളും അ​ടി​ച്ച് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

അ​തി​നും​മു​മ്പ് വീ​ട്ടു​വ​ള​പ്പി​ലെ ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ത്ത് കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​തി​നെ​ല്ലാ​മെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഭീ​ഷ​ണി​യി​ലാ​ണ് കു​ടം​ബം ക​ഴി​യു​ന്ന​തെ​ന്നും ഇ​ത്ത​രം അ​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

Related posts

Leave a Comment