ശ്രദ്ധിക്കപ്പെടുന്ന സമയം വരെ ബ്രെയിന്‍ വാഷ് ഉള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും! കാസ്റ്റിംഗ് കൗച്ച് രീതിയിലുള്ള സംസാരവും സമീപനവും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹണി റോസ്

ബോയ് ഫ്രണ്ട്, ട്രിവാന്‍ഡ്രം ലോഡ്ജ്, ചങ്ക്‌സ് തുടങ്ങി ചുരുക്കം സിനിമകളിലൂടെത്തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഹണി റോസ്. അന്യഭാഷകളില്‍ സജീവമായ ഹണിയ്ക്ക് കേരളത്തിന് വെളിയിലും ആരാധകരേറെയുണ്ട്. അടുത്തകാലത്തായി പലരും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന, മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ച് തനിക്ക് അറിയാവുന്നത് വെളിപ്പെടുത്തിയാണ് ഇപ്പോള്‍ ഹണി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

ഒരു ചാനല്‍ പ്രോഗ്രാമിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് കാസ്റ്റിങ് കൗച്ചിനെ പറ്റി ഹണി റോസും തുറന്ന് പറഞ്ഞത്. മലയാള സിനിമയിലും കാസ്റ്റിങ്ങ് കൗച്ച് നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ നടി തനിക്കും മോശമായ രീതിയിലുള്ള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

നമ്മള്‍ സിനിമയില്‍ വന്ന് ഒന്നു ശ്രദ്ധിക്കപ്പെടുന്ന സമയം വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ട്. എല്ലാരീതിയിലും വരും നമ്മുക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍. നമ്മളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടായിരിക്കും. മാനേജര്‍മാര്‍ ഉള്‍പ്പെടെ. സിനിമയില്‍ അങ്ങനെ പല തലങ്ങളുണ്ടല്ലോ. ഹണി പറഞ്ഞു.

കാസ്റ്റിങ് കൗച്ച് ഒരു റിയിലാറ്റിയാണെന്ന് പറയുമ്പോഴും നമ്മളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാതെ തന്നെ നമുക്ക് മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണ് താനെന്നും ഹണിറോസ് പറഞ്ഞു. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. വേറാര്‍ക്കും അതില്‍ കൈകടത്താന്‍ പറ്റില്ല.

അല്ലെങ്കില്‍ പിന്നെ നമ്മളെ ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ പോകണം ആളുകള്‍. ഇല്ലായെന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം എനിക്ക് എപ്പോഴും സെയ്ഫാണ് കാര്യങ്ങള്. എന്റെ എക്‌സ്പീരിയന്‍സാണ് ഞാന്‍ പറയുന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ടെന്നും ഹണി പറയുന്നു.

Related posts