യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം ! യുവതി ഉള്‍പ്പെടെ ഏഴുപേര്‍ കോട്ടക്കലില്‍ പിടിയില്‍…

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയുള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍.

കൊണ്ടോട്ടി സ്വദേശി ഫസീല (40) കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക്(32) തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍(30) പാറശ്ശേരി സ്വദേശി കളത്തില്‍പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28) പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍(24) മാളട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36) മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ്(30) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയില്‍നിന്നാണ് ഇവര്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച് യുവാവുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ശേഷം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോവുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment