കോട്ടയം മെഡിക്കൽ കോളജ്  ഭിക്ഷാടന മാഫിയയുടെ കൈയിൽ? ഭിക്ഷാടനം ഒപിടിക്കറ്റ് കൈക്കലാക്കി രോ​ഗി​യെ​ന്ന പ​രി​വേ​ഷ​ത്തിൽ; സന്ധ്യമയങ്ങിയാൽ മദ്യലഹരിയുള്ള അഴിഞ്ഞാട്ടവും

ഗാ​ന്ധി​ന​ഗ​ർ: മ​ധ്യതി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ആ​തു​രാ​ല​യ​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്.​ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പാ​വ​പ്പെ​ട്ട​വ​രും, സാ​ധാ​ര​ണ​ക്കാ​രു​മാ​യ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്രം.

രോ​ഗി​ക​ളോ​ടൊ​പ്പം അ​വ​രു​ടെ സ​ഹാ​യി​ക​ളാ​യി എ​ത്തു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന 5000ത്തി​ല​ധി​കം ജ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ന്നു പോ​കു​ന്ന​ത്.​ കൂ​ടാ​തെ കി​ട​ത്തി ചി​കി​ത്സ വേ​ണ്ടി വ​രു​ന്ന 2500ഓ​ളം ആ​ളു​ക​ൾ വേ​റെ​യും.

ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ഭി​ക്ഷാ​ട​ന മാ​ഫി​യ​ക​ളും മെ​ഡി​ക്ക​ൽ കോ​ളജ് പ​രി​സ​രം ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.​പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​നു​ള്ളി​ലും ഇ​വ​ർ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു.

​പ​ല​പ്പോ​ഴും ഒപി ടി​ക്ക​റ്റു​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​കും. അ​തുകൊ​ണ്ടു ത​ന്നെ രോ​ഗി​യെ​ന്ന പ​രി​വേ​ഷ​ത്തി​ലാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ഭി​ക്ഷാ​ട​നം ന​ട​ത്തി വ​രു​ന്ന​ത്.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ല്കി വ​രു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും രാ​ത്രി ഭ​ക്ഷ​ണ​വും ഇ​വ​ർ പ​രാ​മ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്.

ഉ​ച്ച​ ക​ഴി​യു​ന്പോ​ൾ ഭി​ക്ഷ​യെ​ടു​ത്തു കി​ട്ടി​യ പ​ണ​വു​മാ​യി മ​ദ്യം വാ​ങ്ങി ക​ഴി​ച്ച ശേ​ഷം അ​സ​ഭ്യ​വ​ർ​ഷ​വും ത​മ്മി​ൽ ത​ല്ലും ഇ​വ​രു​ടെ സ്ഥി​രം പ​രി​പാ​ടി​യു​മാ​ണ്.

ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും വി​വ​ര​മ​റി​യി​ച്ച് പോ​ലീ​സ് എ​ത്തു​ന്പോ​ഴേക്കും ഒ​ന്നു​കി​ൽ ഇ​വ​ർ അ​വി​ടെ നി​ന്നും മു​ങ്ങി​യി​രി​ക്കും. അ​ല്ലെ​ങ്കി​ൽ രോ​ഗി​യാ​ണെ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഒ​പി ചീ​ട്ടു കാ​ണി​ച്ച് ര​ക്ഷ​പ്പെ​ടും.​

ഇ​ത് ഇ​ക്കൂ​ട്ട​രു​ടെ സ്ഥി​രം പ​രി​പാ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കൂ​ട്ട​ത്തി​ൽപെ​ട്ട ഒ​രാ​ൾ മ​ദ്യ​പി​ച്ച ശേ​ഷം മോ​ർ​ച്ച​റി​യു​ടെ സ​മീ​പ​ത്തുകി​ട​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രോ​ട് ത​ർ​ക്കി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ക്കൂ​ട്ട​രെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തുനി​ന്നും ബ​സ്‌​ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​ ആവ​ശ്യം ശ​ക്ത​മാണ്.

Related posts

Leave a Comment