സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്‌ ഹ​ണി​ട്രാ​പ്പു​മാ​യി പാ​ക് ചാ​ര​സം​ഘ​ട​ന​ക​ൾ സ​ജീ​വം; മുന്നറിയിപ്പ് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഹ​ണി​ട്രാ​പ്പു​മാ​യി പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു മു​ന്ന​റി​യി​പ്പ് ഡി​ജി​പി ന​ൽ​കു​ന്ന​ത്.

രാ​ജ്യ​ത്തെ വി​വി​ധ ഏ​ജ​ൻ​സി​ക​ളെ ല​ക്ഷ്യ​മി​ട്ട് പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​നോ​ട​കം ചാ​ര​സം​ഘ​ട​ന​ക​ൾ ഒ​രു​ക്കി​യ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ങ്ങി​യി​ട്ടു​മു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​ണി​ട്രാ​പ്പിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഹ​ണി​ട്രാ​പ്പ് സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​ണി‌‌​ട്രാ​പ്പിം​ഗ് ന​ട​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള പോ​ലീ​സി​നും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment