ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ന് ദാ​രു​ണാ​ന്ത്യം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം

റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി സ്വ​​ദേ​​ശി​​യാ​​യ മ​​ർ​​ച്ച​​ന്‍റ് നേ​​വി ക്യാ​​പ്റ്റ​​ൻ ഹോ​​ർ​​മു​​സ് ക‌​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചു. ക്യാ​​പ്റ്റ​​ൻ രാ​​കേ​​ഷ് ര​​ഞ്ജ​​ൻ (43) ആ​​ണ് മാ​​ർ​​ച്ച് 18നു ​​ര​​ണ്ടി​​നു മ​​രി​​ച്ച​​ത്. സ്വ​​കാ​​ര്യ ക​​ന്പ​​നി ക​​പ്പ​​ലാ​​യ എ​​എ​​സ്പി ആ​​വ​​ണ-​​ആ​​ർ​​പി​​എ​​സ്എ​​ൽ-​​എം​​യു​​എം-172 ൽ ​​ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് ര​​ഞ്ജ​​ൻ ചേ​​ർ​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം​​ മൂ​​ലം ഫെ​​ബ്രു​​വ​​രി 28 മു​​ത​​ൽ ക​​പ്പ​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ൽ കു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​കേ​​ഷ് ര​​ഞ്ജ​​ന്‍റെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ സ​​ഹാ​​യം ചെ​​യ്യ​​ണ​​മെ​​ന്ന് ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​നോ​​ട് കു​​ടും​​ബം അ​​ഭ്യ​​ർ​​ഥി​​ച്ചു.

Related posts

Leave a Comment