എം.​വി. ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി​യേ​യും സ​ഖാ​ക്ക​ളേ​യും വ​ഞ്ചി​ച്ചു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ര്‍: ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പ​യ്യ​ന്നൂ​രി​ലെ എം​എ​ല്‍​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി പ്ര​ശ്‌​നം പാ​ര്‍​ട്ടി സം​ഘ​ട​ന​യ്ക്ക​ക​ത്ത് ഉ​യ​ര്‍​ന്നു വ​ന്ന​തെ​ന്നും ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യ​ത്തെ കാ​റ്റി​ല്‍പ്പ​റ​ത്തി പാ​ര്‍​ട്ടി​യേ​യും സ​ഖാ​ക്ക​ളേ​യും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​നെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍.

പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ എ​ഡി​റ്റോ​റി​യ​ല്‍ സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​ലാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ജ​യ​രാ​ജ​നെ​തി​രെ തി​രി​ഞ്ഞ​ത്. ഇ​പ്പോ​ള്‍ വി​ശ​ക​ല​നം ന​ട​ത്തി ലേ​ഖ​നം എ​ഴു​തു​ന്ന ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി സം​ഘ​ട​ന​യ്ക്ക​ക​ത്ത് അ​ഴി​മ​തി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു വ​ന്ന​പ്പോ​ള്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണോ സ്വീ​ക​രി​ച്ച​ത്?

ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന പാ​ര്‍​ട്ടി​ക്ക​ത്ത് അ​തി​നെ പൂ​ര്‍​ണ​മാ​യി കാ​റ്റി​ല്‍പ്പ​റ​ത്തി യാ​ന്ത്രി​ക​മാ​യ ജ​നാ​ധി​പ​ത്യ കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെയും ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ​യും ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി ക​മ്മി​റ്റി​ക​ള്‍ ഉ​ണ്ടാ​ക്കി സ​ഖാ​ക്ക​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ ചെ​യ്ത​ത്.

ജ​യ​രാ​ജ​ന്‍ ക​ണ്ണൂ​ര്‍ പാ​ര്‍​ട്ടി​യു​ടെ അ​മ​ര​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഒ​രു അ​ഴി​മ​തി​ക്കാ​ര​നെ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി പ​യ്യ​ന്നൂ​ര്‍ പാ​ര്‍​ട്ടി​ക്ക് അ​ക​ത്തു കു​ഴ​പ്പ​ങ്ങ​ള്‍ സൃ​ഷ്‌​ടി​ച്ച് പാ​ര്‍​ട്ടി സം​ഘ​ട​ന​യെ ശി​ഥി​ലീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​ര​ഴി​മ​തി​ക്കാ​ര​നെ ര​ക്ഷി​ക്കാ​ന്‍ ഞ​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ പാ​ര്‍​ട്ടി​യെ ആ​കെ അ​വ​താ​ള​ത്തി​ലാ​ക്കി​യ​തി​ന് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച ജ​യ​രാ​ജ​നോ​ടാ​ണ് എ​നി​ക്ക് അ​ഴി​മ​തി​ക്കാ​ര​നോ​ടു​ള്ള​തി​നേ​ക്കാ​ള്‍ എ​തി​ര്‍​പ്പു​ള്ള​ത്.

Related posts

Leave a Comment