വ​ന്ന​ത് കൈ​യും വീ​ശി, പോ​യ​ത് തൂ​ത്തു​വാ​രി; ഹോ​ട്ട​ലി​ല്‍ താ​മ​സ​ത്തി​നാ​യെ​ത്തി​യ ദ​മ്പ​തി​ക​ള്‍ മു​റി ഒ​ഴി​ഞ്ഞ​ത് അ​വി​ടു​ത്തെ സ​ക​ല​സാ​ധ​ന​ങ്ങ​ളു​മാ​യി

താ​മ​സ​ത്തി​നാ​യി ഹോട്ടലിലെത്തിയ ദ​മ്പ​തി​ക​ള്‍ മു​റി ഒ​ഴി​ഞ്ഞ​പ്പോ​ള്‍ മോ​ഷ്ടി​ച്ച​ത് ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍. വെ​യി​ല്‍​സി​ലാ​ണ് സം​ഭ​വം. പെം​ബ്രോ​ക്ക് ഡോ​ക്കി​ലെ ഡോ​ള്‍​ഫി​ന്‍ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് 200പൗ​ണ്ടി​ന്‍റെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത്.

ഇ​ല​ക്ട്രി​ക് ഫാ​ന്‍, അ​ഡം​ബ​ര ട​വ​ലു​ക​ള്‍, ര​ണ്ട് വി​ള​ക്കു​ക​ള്‍, കാ​പ്പി ക​ണ്ടെ​യ്‌​ന​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യുള്ള സാധനങ്ങളാണ് ന​ഷ്ട​പ്പെ​ട്ട​ത്. ഹോ​ട്ട​ലു​ട​മ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ചെ​ക്ക് ഇ​ന്‍ ചെ​യ്യു​മ്പോ​ള്‍ ദ​മ്പ​തി​ക​ള്‍ വ​ള​രെ അ​ടു​പ്പ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. എ​ന്നാ​ല്‍ അ​വ​രു​ടെ കൈ​വ​ശം താ​മ​സി​ക്കു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ളോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നഷ്ടപ്പെട്ട സാധനങ്ങൾ വീ​ണ്ടും വാ​ങ്ങി​വ​യ്ക്കു​ന്ന​തി​ന് 200 പൗ​ണ്ട് ചി​ല​വാ​കും. എ​ന്നാ​ല്‍ അ​ത് വ​രെ മു​റി വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ക്കുകയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.

ദ​മ്പ​തി​ക​ള്‍ പോ​യ​തി​ന് ശേ​ഷം അ​വ​രെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​വ​ര്‍ ന​ല്‍​കി​യ ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യും സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലാ​യി​രു​ന്നു.

കു​ളി​മു​റി​യി​ലെ ഷാം​പൂ​വും സോ​പ്പും ഒ​ഴി​ച്ച് അ​വ​രെ​ല്ലാം കൊ​ണ്ടു​പോ​യെ​ന്നാ​ണ് വീ​ട്ടു​ട​മ പ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment