അടിപ്പലക ഇളകി മാറി; ഇരച്ചുകയറിയ വെള്ളത്തിൽ രാ​ത്രി​വി​ശ്ര​മ​ത്തി​നാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന ഹൗ​സ്ബോ​ട്ട് മു​ങ്ങി;  ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ സുരക്ഷിതർ

മ​ങ്കൊ​ന്പ്: പ​ള്ളാ​ത്തു​രു​ത്തി​യി​ൽ രാ​ത്രി​വി​ശ്ര​മ​ത്തി​നാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന ഹൗ​സ്ബോ​ട്ട് മു​ങ്ങി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി നെ​ടു​മു​ടി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ൽ നി​ന്നു​ള്ള 13 യാ​ത്ര​ക്കാ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള്ള​ത്തി​ൽ ഇ​വ​ർ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ വ​ള്ള​ത്തി​ന്‍റെ അ​ടി​പ്പ​ല​ക​യി​ൽ വി​ള്ള​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന്, വെ​ള്ളം ക​യ​റു​ക​യും വ​ള്ളം മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

വ​ള്ളം മു​ങ്ങു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​ർ അ​ടു​ത്തു​ള്ള ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ​യും വി​ളി​ച്ചു​ണ​ർ​ത്തി യാ​ത്ര​ക്കാ​രെ ക​ര​യ്ക്കെ​ത്തി​യ​ക്കു​ക​യാ​യി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ നെ​ടു​മു​ടി പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷ​വും പ​ള്ളാ​ത്തു​രു​ത്തി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഹൗ​സ് ബോ​ട്ട് യാ​ത്ര​ക്കാ​രു​മാ​യി മു​ങ്ങി​യി​രു​ന്നു.

Related posts