‘കള്ളന്‍’ കുടുങ്ങി! പൂര്‍ണവളര്‍ച്ചയെത്തിയ രണ്ട് അടുകളെ ജീവനോടെ വിഴുങ്ങിയ കള്ളനെ കണ്ട് നാട്ടുകാര്‍ ഞെട്ടി; ഒടുവില്‍ നാട്ടുകാര്‍ ഭീകരനെ കീഴടക്കി

Python_goat02

പൂര്‍ണവളര്‍ച്ചയെത്തിയ രണ്ട് അടുകളെ ജീവനോടെ വിഴുങ്ങിയ ഭീകരന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി. മലേഷ്യയിലെ പഹാംഗിലാണ് സംഭവം. ഇവിടുത്തെ ഫാം ഹൗസിലെ കമ്പി വേലിക്കിടയിലൂടെ അകത്ത് കയറിയ പെരുമ്പാമ്പ് രണ്ട് ആടുകളെ ജീവനോടെ വിഴുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഗ്രാമവാസികള്‍ ഓടിക്കൂടിയെങ്കിലും 16 അടി നീളമുള്ള കൂറ്റന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തിയിലായി.
Python_goat01
ഫാം ഹൗസില്‍ നിന്നും ഒരുവിധത്തില്‍ പുറത്തു കടന്ന പാമ്പ് ഇരവിഴുങ്ങിയതു മുലമുള്ള ഭാരം നിമിത്തം ഇഴയാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങുകയായിരുന്നു. പാമ്പിന് ഒരടിപോലും ഇഴയാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ഗ്രാമീണര്‍ ധൈര്യം സംഭരിച്ച് കയറും വടിയും ഉപയോഗിച്ച് കീഴടക്കുകയായിരുന്നു.

Related posts