ഐ ​​​ലീ​​​ഗി​​​ൽ ഗോ​​​കു​​​ലം കേരളയ്ക്ക് തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ജ​​​യം

ലു​​​ഥി​​​യാ​​​ന: ഐ ​​​ലീ​​​ഗ് ഫു​​​ട്ബോ​​​ളി​​​ൽ മി​​​ന്നും പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി. ലു​​​ഥി​​​യാ​​​ന​​​യി​​​ൽ ഡ​​​ൽ​​​ഹി എ​​​ഫ്സി​​​ക്ക് എ​​​തി​​​രേ ന​​​ട​​​ന്ന എ​​​വേ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഗോ​​​കു​​​ലം 2-1ന്‍റെ ജ​​​യം ആ​​​ഘോ​​​ഷി​​​ച്ചു. ഐ ​​​ലീ​​​ഗി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മാ​​​യ ഗോ​​​കു​​​ലം 2023-24 സീ​​​സ​​​ണി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി.

അ​​​വ​​​സാ​​​ന അ​​​ഞ്ച് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ഐ ​​​ലീ​​​ഗി​​​ലെ മ​​​റ്റ് 12 ടീ​​​മു​​​ക​​​ൾ​​​ക്കും സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. 15 മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ ഗോ​​​കു​​​ല​​​ത്തി​​​ന് 29 പോ​​​യി​​​ന്‍റാ​​​ണ്. ഇ​​​ത്ര​​​യും മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 34 പോ​​​യി​​​ന്‍റു​​​ള്ള മു​​​ഹ​​​മ്മ​​​ദ​​​ൻ എ​​​സ്‌സി​​​യാ​​​ണ് ലീ​​​ഗി​​​ന്‍റെ ത​​​ല​​​പ്പ​​​ത്ത്.

45-ാം മി​​​നി​​​റ്റി​​​ൽ സെ​​​ൽ​​​ഫ് ഗോ​​​ളി​​​ൽ പി​​​ന്നി​​​ലാ​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ജ​​​യം. ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ലാ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​ഗോ​​​ൾ പി​​​റ​​​ന്ന​​​ത്. 45-ാം മി​​​നി​​​റ്റി​​​ൽ റൈ​​​റ്റ് ബാ​​​ക്കാ​​​യ നി​​​ധി​​​ൻ കൃ​​​ഷ്ണ​​​ൻ സ്വ​​​ന്തം വ​​​ല​​​യി​​​ൽ പ​​​ന്ത് എ​​​ത്തി​​​ച്ച് ഡ​​​ൽ​​​ഹി​​​ക്ക് ലീ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

കോ​​​ർ​​​ണ​​​ർ ക്ലി​​​യ​​​ർ ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ നി​​​ധി​​​ന്‍റെ ത​​​ല​​​യി​​​ൽ ​​​കൊ​​​ണ്ട് പ​​​ന്ത് വ​​​ല​​​യി​​​ലാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. 85-ാം മി​​​നി​​​റ്റി​​​ൽ ല​​​ഭി​​​ച്ച പെ​​​നാ​​​ൽ​​​റ്റി വ​​​ല​​​യി​​​ലാ​​​ക്കി ക്യാ​​​പ്റ്റ​​​ൻ അ​​​ല​​​ക്സ് സാ​​​ഞ്ച​​​സ് ഗോ​​​കു​​​ല​​​ത്തെ ഒ​​​പ്പ​​​മെ​​​ത്തി​​​ച്ചു.

ലീ​​​ഗി​​​ൽ ടോ​​​പ് സ്കോ​​​റ​​​റാ​​​ണ് അ​​​ല​​​ക്സ് സാ​​​ഞ്ച​​​സ്. തു​​​ട​​​ർ​​​ന്ന് ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ന്‍റെ മൂ​​​ന്നാം മി​​​നി​​​റ്റി​​​ൽ ലാ​​​ലി​​​യ​​​ൻ​​​സാ​​​ങ്ക ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ ജ​​​യം കു​​​റി​​​ച്ച ഗോ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. പി.​​​എ​​​ൻ. നൗ​​​ഫ​​​ലി​​​ന്‍റെ ക്രോ​​​സി​​​ൽ ഹെ​​​ഡ​​​റി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ലാ​​​ലി​​​യ​​​ൻ​​​സാ​​​ങ്ക​​​യു​​​ടെ ഗോ​​​ൾ.

കാ​​​റ്റി​​​നോ​​​ടും പോരാടി

പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം ന​​​ട​​​ന്ന​​​ത്. കാ​​​റ്റി​​​ന്‍റെ ഗ​​​തി​​​ക്കെ​​​തി​​​രേ ക​​​ളി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​രു​​​ടീ​​​മി​​​ന്‍റെ​​​യും പ​​​ല ഷോ​​​ട്ടു​​​ക​​​ളും വ​​​ഴി​​​മാ​​​റി​​​. ‘കാ​​​റ്റി​​​നോ​​​ടും ക​​​ട​​​ലി​​​നോ​​​ടും പൊ​​​രു​​​തി നേ​​​ടി​​​യ വി​​​ജ​​​യം’ എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ല​​​ബാ​​​റി​​​യ​​​ൻ​​​സ് എ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഗോ​​​കു​​​ലം ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ച​​​തെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം.

24ന് ​​​ഗോ​​​വ​​​യി​​​ലെ തി​​​ല​​​ക് മൈ​​​താ​​​ന​​​ത്ത് ച​​​ർ​​​ച്ചി​​​ൽ ബ്ര​​​ദേ​​​ഴ്സി​​​ന് എ​​​തി​​​രേ​​​യാ​​​ണ് ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത മ​​​ത്സ​​​രം. 14 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 14 പോ​​​യി​​​ന്‍റു​​​മാ​​​യി 10-ാം സ്ഥാ​​​ന​​​ത്താ​​​ണ് ച​​​ർ​​​ച്ചി​​​ൽ ബ്ര​​​ദേ​​​ഴ്സ്.
ഐ ​​​ലീ​​​ഗി​​​ൽ ഗോ​​​കു​​​ലം തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ തോ​​​ൽ​​​വി അ​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ഡി​​​സം​​​ബ​​​ർ 11ന് ​​​റി​​​യ​​​ൽ കാ​​​ഷ്മീ​​​രി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു (3-0) ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന തോ​​​ൽ​​​വി. പി​​​ന്നീ​​​ട് ക​​​ളി​​​ച്ച ആ​​​റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചി​​​ലും ജ​​​യം നേ​​​ടി. ഐ​​​സ്വാ​​​ളി​​​നെ​​​തി​​​രേ സ​​​മ​​​നി​​​ല​​​യും (1-1).

Related posts

Leave a Comment