ഒരു മര്യാദയെല്ലാം വേണ്ടേ ? തീരദേശ പരിപാലന നിയമത്തിന് പുല്ലുവില; ഇ​ട​യി​ല​ക്കാ​ട് കാ​യ​ലോ​ര​ത്ത് ചെ​ങ്ക​ല്ല് കൊണ്ടു കെ​ട്ടി​ട​നി​ർ​മാ​ണം

വ​ലി​യ​പ​റ​മ്പ്: ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക​കേ​ന്ദ്ര​മാ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന ഇ​ട​യി​ല​ക്കാ​ടി​നു സ​മീ​പം കാ​യ​ലോ​ര​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ക​ല്ല് കെ​ട്ടി അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണം.

പ​രി​സ്ഥി​തി സ്നേ​ഹി​ക​ളും നാ​ട്ടു​കാ​രും വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

സി​ആ​ർ​സെ​ഡ് നി​യ​മ​പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ര​ണ്ടാം വാ​ർ​ഡി​ലെ ഇ​ട​യി​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​യ​ലി​ൽ നി​ന്ന് നി​ശ്ചി​ത അ​ക​ല​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പോ​ലും സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​നു​മ​തി ല​ഭി​ക്കാ​റി​ല്ല.

എ​ന്നാ​ൽ കാ​യ​ലി​ലെ ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ പോ​ലും ന​ശി​പ്പി​ച്ചു​കൊ​ണ്ടു ന​ട​ക്കു​ന്ന നി​ർ​മാ​ണ​ത്തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​തുസം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​ട​ലി​നും കാ​യ​ലി​ലും ഇ​ട​യി​ൽ 24 കി​ലോമീ​റ്റ​ർ നീ​ള​ത്തി​ൽ കി​ട​ക്കു​ന്ന വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലോ​ര​ത്ത് റി​സോ​ർ​ട്ട് ഗ്രൂ​പ്പു​ക​ൾ ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment