ഇടുക്കി അണക്കെട്ടും അപകട ഭീതിയിലോ ? കുറവന്‍ മലയിലെ പാറക്കഷണങ്ങള്‍ ഇടിഞ്ഞ് അണക്കെട്ടിനു ക്ഷതമേറ്റു

idukki600ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നുള്ള ജനങ്ങളുടെ ചോദ്യത്തിന് പുതിയ അണക്കെട്ടിനെ എതിര്‍ക്കുന്നവര്‍ നല്‍കുന്ന ഉത്തരമാണ് ഇടുക്കി ഡാം. എന്നാല്‍ ഇടുക്കി ഡാമിന് തകര്‍ച്ച സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനുത്തരം ആരുടെയും കൈയ്യിലില്ല. ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന കുറവന്‍ മലയില്‍ നിന്നും ഭീമാകാരങ്ങളായ പാറക്കഷണങ്ങള്‍ അടര്‍ന്നു വീണ് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അണക്കെട്ടിന്റെ അടിയിലുള്ള ഗാര്‍ഡ് റൂമിനു സമീപത്താണ് ഈ പാറക്കഷണങ്ങള്‍ വന്നു വീണത്.

ശിവരാത്രിയുടെ അവധി പ്രമാണിച്ച് ധാരാളം വിനോദസഞ്ചാരികള്‍ ഈ ഭാഗത്ത് വരേണ്ടതായിരുന്നു. ഗാര്‍ഡ് റൂമില്‍ നിന്നും പോലീസുകാരും അണക്കെട്ട് ജീവനക്കാരും പരിശോധനയ്ക്ക എത്തുന്നതും സാധാരണ ഈ സമയത്തായിരുന്നു. എന്നാല്‍ അപകട സമയത്ത് പരിസരത്ത് ആരുമില്ലായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംരക്ഷണ ഭിത്തികളും ഗാലറിയിലെ ഗോവേണിയും കല്ല് പതിച്ചതിനെത്തുടര്‍ന്ന് തകര്‍ന്നു. എ

ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന കുറവന്‍ മലയില്‍ നിന്നും വലിയ പാറക്കഷണങ്ങള്‍ അടര്‍ന്നു വീണ് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. അണക്കെട്ടിനടിയില്‍ ഗാര്‍ഡ് റൂമിന് സമീപത്തേക്കാണ് കൂറ്റന്‍ പാറക്കഷണം പതിച്ചത്. പാറ പതിച്ച അണക്കെട്ടിന്റെ പ്രധാനഭാഗത്തുണ്ടായ കേടുപാടുകള്‍ അണക്കെട്ടിന്റെ ബലത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

Related posts