ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിൽ ആശങ്കയുടെ ജ​ല​നി​ര​പ്പ്! ഏ​​ത് സാ​​ഹ​​ച​​ര്യ​​വും നേ​​രി​​ടാ​​നു​​ള്ള മു​​ൻ​​ക​​രു​​ത​​ൽ സ്വീ​​ക​​രി​​ച്ച്‌ ഡാം ​​സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ; ജ​​ല​​നി​​ര​​പ്പ് താ​​ഴാ​​ത്തതിന്റെ കാരണം ഇങ്ങനെ…

ചെ​​റു​​തോ​​ണി: കനത്ത മഴ തുടങ്ങുന്പോഴും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ അ​​ന്പ​​തു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​ം. കാ​​ര്യ​​മാ​​യ വേ​​ന​​ൽ​​മ​​ഴ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും മൂ​​ല​​മ​​റ്റം വൈ​​ദ്യു​​ത​​നി​​ല​​യ​​ത്തി​​ലെ വൈ​​ദ്യു​​തോ​​ത്പാ​​ദ​​നം കു​​റ​​ച്ച​​താ​​ണ് ജ​​ല​​നി​​ര​​പ്പ് താ​​ഴാ​​തി​​രി​​ക്കാ​​നി​​ട​​യാ​​ക്കി​​യ​​ത്.

സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്ന് 2343.80 അ​​ടി​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ ജ​​ല​​നി​​ര​​പ്പ്. മു​​ൻ ദി​​വ​​സ​​ത്തേ​​ക്കാ​​ൾ 0.34 അ​​ടി വെ​​ള്ള​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ക​​ഴി​​ഞ്ഞ​ വ​​ർ​​ഷം ഇ​​തേ​​ദി​​വ​​സം 2,323.82 അ​​ടി​​ വെ​​ള്ള​​മാ​​യി​​രു​​ന്നു ഉ​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴു​​വ​​രെ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് 1.60 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​ ല​ഭി​ച്ചു.

മ​​ഹാ​​പ്ര​​ള​​യ​​മു​​ണ്ടാ​​യി അ​​ണ​​ക്കെ​​ട്ടു തു​​റ​​ന്നു​​വി​​ട്ട 2018-ൽ​ ​പോ​​ലും ഇ​​തേ​​ദി​​വ​​സം 2326.32 അ​​ടി​​യാ​​യി​​രു​​ന്നു ജ​​ല​​നി​​ര​​പ്പ്. 1990 മേ​​യ് 18ന് 2346.78 ​​അ​​ടി​​യാ​​യി ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നി​​രു​​ന്നു.

പി​​ന്നീ​​ട് 1993 ലും ​​ഇ​​തേ ദി​​വ​​സം 2343 അ​​ടി​​ലെ​​ത്തി​​യി​​രു​​ന്നു. ഈ​​ വ​​ർ​​ഷം ഇ​​തി​​ലും ഉ​​യ​​ർ​​ന്ന​​ നി​​ല​​യി​​ലാ​​യി​​രു​​ന്ന ജ​​ല​​നി​​ര​​പ്പാ​​ണ് ഇ​​പ്പോ​​ൾ കു​​റ​​ഞ്ഞ് ഇ​​ന്ന​​ലെ 2343.80 അ​​ടി​​യി​​ലെ​​ത്തി​​യ​​ത്.

കോ​​വി​​ഡ് 19ന്‍റെ ഭാ​​ഗ​​മാ​​യി ക​​ട​​ക​​ന്പോ​​ള​​ങ്ങ​​ളും വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളും ഓ​​ഫീ​​സു​​ക​​ളു​​മെ​​ല്ലാം അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ വൈ​​ദ്യു​​തി​​യു​​ടെ ഉ​​പ​​യോ​​ഗം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​താ​​ണ് വൈ​​ദ്യു​​തോ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. കൂ​​ടാ​​തെ മൂ​​ല​​മ​​റ്റം വൈ​​ദ്യു​​ത​​നി​​ല​​യത്തി​​ലെ ആ​​റ് ജ​​ന​​റേ​​റ്റ​​റു​​ക​​ളി​​ൽ മൂ​​ന്നെ​​ണ്ണം മാ​​ത്ര​​മാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

തീ​​പി​​ടി​ത്ത​​ത്തി​​ൽ കേ​​ടാ​​യ ജ​​ന​​റേ​​റ്റ​​ർ ന​​ന്നാ​​ക്കാ​​ൻ ലോ​​ക്ക് ഡൗ​​ണ്‍ കാ​​ര​​ണം വി​​ദ​​ഗ്ധ​​രാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളെ എ​​ത്തി​​ക്കാ​​നാ​​വാ​​ത്ത​​താ​​ണ് ജ​​ന​​റേ​​റ്റ​​ർ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി പൂ​​ർ​​ണ​​തോ​​തി​​ൽ വൈ​​ദ്യു​​തി ഉ​​ല്പാ​​ദി​​പ്പി​​ക്കാ​​നാ​​വാ​​ത്ത​​തെ​​ന്നും പ​​റ​​യു​​ന്നു.

ക​​ഴി​​ഞ്ഞ പ്രളയകാലത്ത് അ​​ണ​​ക്കെ​​ട്ടു തു​​റ​​ന്നു​​വി​​ട്ട​​പ്പോ​​ൾ പ​​ര​​മാ​​വ​​ധി തു​​റ​​ന്ന​​ത് സെ​​ക്ക​​ന്‍ഡിൽ 1500 ക്യു​​മെ​​ക്സ് (സെക്കൻഡിൽ ക്യുബിക്മീറ്റർ) വെ​​ള്ളം വീ​​ത​​മാ​​ണെ​​ന്നാ​​ണ് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്ക്.

അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ്ര​​ധാ​​ന​​പ്പെ​​ട്ട അ​​ഞ്ച് ഷ​​ട്ട​​റു​​ക​​ളും അ​​ടി​​ഭാ​​ഗ​​ത്തു​​ള്ള ര​​ണ്ട് വെ​​ർ​​ട്ടി​​ക്ക​​ൽ ഗെ​​യി​​ലും പ​​ര​​മാ​​വ​​ധി തു​​റ​​ന്നാ​​ൽ സെ​​ക്ക​​ന്‍ഡി​​ൽ 5000 ക്യു​​മെ​​ക്സ് വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​ക്കാ​​നാ​​കും.

അ​​ണ​​ക്കെ​​ട്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ വ​​ർ​​ഷം​​തോ​​റും ന​​ട​​ത്താ​​റു​​ള്ള അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളും ഗ്രീ​​സ് ഇടീ​​ലു​​മെ​​ല്ലാം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. ഏ​​ത് സാ​​ഹ​​ച​​ര്യ​​വും നേ​​രി​​ടാ​​നു​​ള്ള മു​​ൻ​​ക​​രു​​ത​​ൽ ഡാം ​​സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

അ​​ണ​​ക്കെ​​ട്ടി​​ലെ പ്ര​​ധാ​​ന ഷ​​ട്ട​​റു​​ക​​ൾ​​ വ​​ഴി 2373 അ​​ടി​​ക്കു​​ മു​​ക​​ളി​​ലേ​​ക്കു​​ള്ള ജ​​ലം മാ​​ത്ര​​മെ തു​​റ​​ന്നു​​വി​​ടാ​​നാ​​കൂ. നി​​ല​​വി​​ൽ 29.20 അ​​ടി​​വെ​​ള്ളംകൂ​​ടി ഉ​​യ​​ർ​​ന്നാ​​ലേ ഷ​​ട്ട​​റി​​ന്‍റെ അ​​ടി​​യി​​ലെ​​ത്തു​​ക​​യു​​ള്ളു.

കാ​​ല​​വ​​ർ​​ഷ​​ത്തി​​ൽ അ​​ധി​​ക​​മ​​ഴ ല​​ഭി​​ക്കു​​മെ​​ന്നു​​ള്ള കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പും ത​​മി​​ഴ്നാ​​ട്ടി​​ലെ വാ​​ട്ട​​ർ ലെ​​വ​​ൽ നി​​രീ​​ക്ഷ​​ക​​നാ​​യ ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ 1990 മു​​ത​​ലു​​ള്ള നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ആ​​റ് മാ​​സം​​കൊ​​ണ്ട് പെ​​യ്യേ​​ണ്ട മ​​ഴ ര​​ണ്ടു​​മാ​​സം​​കൊ​​ണ്ട് ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വു​​മെ​​ല്ലാം ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ട് ഇ​​ത്ത​​വ​​ണ​​യും തു​​റ​​ക്കേ​​ണ്ടി വ​​ന്നേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം

തൊ​​ടു​​പു​​ഴ: ​കാ​​ല​​വ​​ർ​​ഷം അ​​ടു​​ത്തി​​രി​​ക്കെ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ 41 ശ​​ത​​മാ​​നം വെ​​ള്ളം സം​​ഭ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ൽ ഇ​​ന്നു ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം അ​​ടി​​യ​​ന്ത​​ര യോ​​ഗം വി​​ളി​​ച്ചു. ​മ​​ന്ത്രി എം.​​എം.​​മ​​ണി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.

Related posts

Leave a Comment