കൊറോണ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ചതായി അമേരിക്കൻ സ്ഥാപനം; ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത് 45 പേരില്‍, എട്ടുപേരുടെ ഫലം പുറത്തുവിട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച​താ​യി അ​മേ​രി​ക്ക​ൻ സ്ഥാ​പ​നം. മ​സാ​ച്യു​സെ​റ്റ്സി​ലെ ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ മോ​ഡേ​ണ​യാ​ണ് പു​തി​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച മ​നു​ഷ്യ​രി​ൽ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക​ഫ​ല​ങ്ങ​ൾ അ​നു​കൂ​ല​വും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തു​മാ​ണെ​ന്നാ​ണ് മോ​ഡേ​ണ​യു​ടെ വാ​ദം.

ഇ​തേ​ത്തു​ട​ർ​ന്ന്, വാ​ക്സി​ൻ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജൂ​ലൈ​യി​ൽ മ​നു​ഷ്യ​രി​ൽ വ​ലി​യ തോ​തി​ൽ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്ക​യാ​ണ് ക​ന്പ​നി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 45 പേ​രി​ലാ​ണ് വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​ത്. ഇ​വ​രി​ൽ എ​ട്ടു​പേ​രു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഒ​ന്ന​ര​മാ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ എ​ട്ടു​പേ​രി​ലും വൈ​റ​സി​നെ​തി​രെ പോ​രാ​ടു​ന്ന ആ​ന്‍റി​ബോ​ഡി​ക​ളു​ടെ തോ​ത് വ​ർ​ധി​ച്ച​താ​യും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി.

കോ​വി​ഡ് മു​ക്ത​രാ​കു​ന്ന രോ​ഗി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ആ​ന്‍റി​ബോ​ഡി​യു​ടേ​തി​ന് ഒ​പ്പ​മോ അ​തി​നേ​ക്കാ​ളേ​റെ​യോ ഇ​വ​രി​ൽ ദൃ​ശ്യ​മാ​യ​താ​യാ​ണ് ക​ന്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

Related posts

Leave a Comment