വ്യാ​പാ​രി​ക​ൾ ​സ്റ്റോ​ക്ക് വി​വ​രം അ​റി​യി​ക്ക​ണം! പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി; ക്ര​മ​ക്കേട് ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി

കാ​യം​കു​ളം : സ​പ്ലൈ​ഓ​ഫീ​സ​ർ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി .വ്യാ​പ​ാരി​ക​ൾ കൃ​ത്യ​മാ​യ സ്റ്റോ​ക്ക് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ഇ​തി​നോ​ട​കം ന​ൽ​കി ക​ഴി​ഞ്ഞു. ​

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ അ​രി, പ​ല​ച​ര​ക്ക്, പ​യ​ർ​വ​ർ​ഗ്ഗം, ഭ​ക്ഷ്യ എ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ൾ പ്ര​തി​ദി​ന സ്റ്റോ​ക്ക് വി​വ​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഫോ​ൺ വ​ഴി അ​റി​യി​ക്ക​ണം.​

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ശ​രാ​ശ​രി വി​ൽ​പ്പ​ന​യി​ലും അ​ധി​ക സ്റ്റോ​ക്കു​ള്ള പ​ക്ഷം അ​വ ക​രു​തി​വയ്​ക്കാ​തെ ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്ക് വി​ൽ​ക്കേ​ണ്ട​താ​ണെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ കാ​ർ​ത്തി​ക​പ്പ​ള്ളി സ​പ്ലൈ ഓ​ഫീ​സി​ലെ 0479 241275 ,9188527443 എ​ന്നീ ന​മ്പ​രു​ക​ളി​ലേ​ക്കാ​ണ് വി​വ​രം അ​റി​യി​ക്കേ​ണ്ട​ത്.

ഗ​ണ്യ​മാ​യ തോ​തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക്കാ​രും അ​വ​ശ്യ സാ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് സ്‌​റ്റോ​ക്ക് വി​വ​രം അ​റി​യി​ക്ക​ണം. വി​പ​രീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

മൊ​ത്ത​വ്യാ​പാ​രി​ക​ൾ​ക്ക് പ​ച്ച​ക്ക​റി, അ​രി, പ​യ​ർ തു​ട​ങ്ങി​യ​വ​യു​മാ​യി വ​രു​ന്ന ലോ​റി​ക​ൾ ഏ​തെ​ങ്കി​ലും ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​ക്കു​ക​യാ​ണ​ങ്കി​ൽ പി​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾക്കു യാ​ത്ര തു​ട​രാ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ്വീ​ക​രി​ക്കും.​ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ, കാ​യം​കു​ളം, കൃ​ഷ്ണ​പു​രം എ​ന്നീ ഭ​ാഗ​ങ്ങ​ളി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പുമാ​യി ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.​

ക്ര​മ​ക്കേട് ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. മാ​സ് കി​ന് അ​മി​തവി​ല ഇ​ടാ​ക്കി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ രൂ​പ​യി​ൽ കു​ട​ത​ൽ വി​ല ഈ​ടാ​ക്കി​യ​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ​ഴം, പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ​മ​യ ക്ര​മ​ത്തി​ൽ തു​റ​ന്ന് ക​ച്ച​വ​ടം ന​ട​ത്ത​ണമെന്ന് ത​ലൂ​ക്ക് സ​പ്ലൈ ഒ​ഫീ​സ​ർ
എ.​നാ​സ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment