ആ എംഎൽഎ ഞാനല്ല, എന്നെ വെറുതേ വേട്ടയാടുകയാണ്; സ്വപ്നയെയും സന്ദീപിനെയും അറിയില്ല; കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ രാഷ്ട്രദീപികയോട് വെളിപ്പെടുത്തുന്നു…


കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദീ​പ് നാ​യ​രു​മാ​യോ കേ​സി​ലെ മ​റ്റേ​തെ​ങ്കി​ലും പ്ര​തി​ക​ളു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കൊ​ടു​വ​ള്ളി എം​എ​ല്‍​എ കാ​രാ​ട്ട് റ​സാ​ഖ്.


ഫോ​ണി​ലോ അ​ല്ലാ​തെ​യൊ ഇ​വ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പ്ര​തി​ക​ളെ ക​ണ്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്ന് എം​എ​ല്‍​എ “രാ​ഷ്‌​ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

പ്ര​തി​ക​ളെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ണ്ടു​ള്ള പ​രി​ച​യം മാ​ത്ര​മാ​ണു​ള്ള​ത്. ജൂ​ലൈ​യി​ലാ​ണ് ത​നി​ക്കെ​തി​രേ മൊ​ഴി ല​ഭി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ര​യും മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി പോ​ലും ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ല.

അ​നാ​വ​ശ്യ​മാ​യ വി​വാ​ദ​ങ്ങ​ള്‍ ആ​ര്‍​ക്കോ വേ​ണ്ടി ഉ​ണ്ടാ​ക്കു​ക​യാ​ണ് . ഇ​തി​നു പി​ന്നി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും കൈ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യി​ല്ല. ത​നി​ക്ക് സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് എ​ന്ന ബി​സി​ന​സ് ഇ​ല്ല.

ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി ഒ​രു നി​ല​യ്ക്ക​മു​ള്ള ബ​ന്ധ​വു​മി​ല്ല. അ​തി​നാ​ല്‍ യാ​തൊ​ന്നും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നു ശേ​ഷം ത​നി​ക്കെ​തി​രെ പ​ല ഗൂ​ഢാ​ലോ​ച​ന​ക​ളും പ​ല​ഭാ​ഗ​ത്തു നി​ന്നും ന​ട​ക്കു​ന്നു​ണ്ട്.

ഇ​ത് ആ​രാ​ണെ​ന്ന് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന ഒ​രു ഏ​ജ​ന്‍​സി​ക്കും ത​ന്നെ വി​ളി​പ്പി​ക്കാ​നാ​വി​ല്ല, ത​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​വി​ല്ല. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ന്വേ​ഷ​ണ​മെ​ങ്കി​ല്‍ മാ​ത്ര​മേ വി​ളി​പ്പി​ക്കൂ.

കാ​രാ​ട്ട് ഫൈ​സ​ല്‍ ത​ന്‍റെ അ​യ​ല്‍​വാ​സി​യാ​ണ്. കൊ​ടു​വ​ള്ളി മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ കൗ​ണ്‍​സി​ല​റു​മാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള പ​രി​ച​യ​മാ​ണു​ള്ള​ത്. അ​തി​ല്‍ ക​വി​ഞ്ഞ് യാ​തൊ​രു ബി​സി​ന​സ് ബ​ന്ധ​വു​മി​ല്ലെ​ന്നും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ പ​റ​ഞ്ഞു.

 

Related posts

Leave a Comment