ചിഹ്നം ട്രാക്ടര്‍, അമരക്കാരനായി സ്ഥാനാര്‍ഥി
തിരുവല്ല: ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ചിഹ്്നമായി അനുവദിച്ചതിന്റെ ആവേശത്തിലായിരുന്നു തിരുവല്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.
ട്രാക്ടറുമായി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍ മണ്ഡലത്തിലെത്തിയതും ആവേശമായി. കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസിനൊപ്പം ട്രാക്ടറിന്റെ അമരക്കാരനായി കുഞ്ഞുകോശി ഇരുന്നു.
ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരവും കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും യുഡിഎഫിന് അനുകൂലമായ തരംഗമായി മാറുമെന്ന് കുഞ്ഞുകോശി പറഞ്ഞു.
കര്‍ഷകര്‍ക്ക് അനുകൂലമായ പുതിയ ചിഹ്്നവുമായാണ് തുടര്‍ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
മാത്യു ടി. തോമസ് തിരുവല്ല നഗരത്തില്‍ വോട്ടുതേടി
തിരുവല്ല: തിരുവല്ല മുനിസിപ്പല്‍ പ്രദേശങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസ് ഇന്നലെ പര്യടനം നടത്തി.
കാവുംഭാഗത്തു നിന്നും രാവിലെ വ്യാപാരശാലകളും വ്യക്തികളെയും സന്ദര്‍ശിച്ചു. മുത്തൂര്‍, കറ്റോട്, കിഴക്കുംമുറി, തിരുവല്ല ടൗണ്‍ എന്നിവിടങ്ങളിലും ഇടതു മുന്നണി നേതാക്കളോടൊപ്പം മാത്യു ടി. തോമസ് വോട്ടര്‍മാരെ നേരില്‍ കണ്ടു.
എല്‍ഡിഎഫ് നേതാക്കളായ ആര്. സനല്‍കുമാര്‍, ചെറിയാന് പോളച്ചിറയ്ക്കല്‍, അംബികാ മോഹന്‍, സജി അലക്സ്, അലക്സാണ്ടര്‍ കെ. ശാമുവല്‍, ആര്. മനു, ആര്. രവി പ്രസാദ്, ബാബു പറയത്തുകാട്ടില്‍, റെയ്ന ജോണ്‍സ് ബര്‍ഗ്, ജോ എണ്ണയ്ക്കാട്, എം. ബി. നൈനാന്, ടി. ബി. ശശി, ഷാജി തിരുവല്ല, ഷിനോദ് ചാണ്ടി, പ്രകാശ് ബാബു, കൊച്ചുമോന്, ഒ. ആര്. അനൂപ് കുമാര്‍, കെ. എസ്. അമല്‍, ജേക്കബ് ഏബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി നെടുമ്പ്രത്ത്
നെടുമ്പ്രം: തിരുവല്ല നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ അശോകന് കുളനട നെടുമ്പ്രം പഞ്ചായത്തിലെ ചെറുമുട്ടം, കാരാത്ര കോളനികള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. പുല്ലംപ്ലാംകടവ് ഗുരു മന്ദിരത്തില്‍ പ്രാര്ഥിച്ചതിനു ശേഷമായിരുന്നു ഗൃഹ സന്ദര്‍ശനം ആരംഭിച്ചത്. സ്ഥാനാര്‍ഥി പിന്നീട് മണിപ്പുഴയിലെ വ്യാപാര കേന്ദ്രങ്ങളിലും ഭവനങ്ങളിലും സന്ദര്‍ശനം നടത്തി.
ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കളായ വിജയകുമാര്‍ മണിപ്പുഴ, മണി എസ്. തിരുവല്ല, വിനോദ് തിരുമൂലപുരം, രാജ പ്രകാശ് വേണാട്, രാജേഷ് നെടുമ്പ്രം, സുധീര്‍ വെണ്‍പാല, കൃഷ്ണമൂര്‍ത്തി, പ്രിയ ഭാനു എന്നിവരും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
നിരണം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. കൊമ്പങ്കേരിയില്‍ കുടിവെള്ളക്ഷാമ ത്തെക്കുറിച്ച് വോട്ടര്‍മാര്‍ ഉന്നയിച്ച പരാതി കേട്ട് അതിനുള്ള പരിഹാര മാര്‍ഗം കണ്ടെത്താമെന്ന് സ്ഥാനാര്‍ഥി ഉറപ്പുനല്‍കി.
സ്ഥാനാര്‍ഥിക്കൊപ്പം കുര്യന് ജോസഫ്, ഡോ. ഡാന്‍ വര്‍ഗീസ്, നിരണം രാജന്, കെ.ആര്. അജികുമാര്‍, എം.എസ്. സുനില്‍കുമാര്‍, ഷാജി അയ്യാടിയില്‍, സജിത്ത് നിരണം, വിജയകുമാരിയമ്മ, എ.ബി. പ്രതിഭ എന്നിവരും ഉണ്ടായിരുന്നു.