തിരുവനന്തപുരം: വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിനെ ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ നടുറോഡില്‍ വാക്കുതര്‍ക്കം. പോലീസെത്തി തര്‍ക്കം പരിഹരിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. വിനോദ് കൃഷ്ണയുടെ കാര്‍ മാധവിന്റെ കാറുമായി തട്ടിയതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
മ്യൂസിയം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.