കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,975 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.74ലുമാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 97,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,170 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,640 രൂപയുമാണ് വിപണി വില.
2025 ജനുവരി ആറിന് അന്താരാഷ്ട്ര വില 2641 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.82 ആയിരുന്നു. സ്വര്‍ണവില ഗ്രാമിന് 7,215 രൂപയും പവന് 57,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,975 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.74ലുമാണ്.
സ്വര്‍ണവിലയാകട്ടെ ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി. സ്വര്‍ണവിലയിലെ റിക്കാര്‍ഡ് കുതിച്ചു കയറ്റം കേരളത്തിലെ വിവാഹ വിപണിയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പലര്‍ക്കും നേരത്തെ നിശ്ചയിച്ചിരുന്ന തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വിവാഹ ആഭരണങ്ങള്‍ കൂടുതലും 10 ശതമാനത്തിനു മുകളില്‍ പണിക്കൂലി ഉള്ളവ ആയിരിക്കും.
അതിനാല്‍ 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരുന്നത് പലരെയും വിഷമാവസ്ഥയിലാക്കിയിരിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ച് സ്വര്‍ണവില ഇനിയും ഉയരുമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
സീമ മോഹന്‍ലാൽ