ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം; എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന് ശു​ചി​മു​റി​ലേ​ല​ത്തി​ൽ വ​ൻ നേ​ട്ടം

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തേ​ക്കു​ള്ള ശൗ​ചാ​ല​യ​ങ്ങ​ൾ ലേ​ലം ചെ​യ്ത​തി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന് വ​ൻ വ​രു​മാ​നനേ​ട്ടം. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ​രി​സ​ര​ത്തെ കെ​ട്ടി​ടം, ഓ​രു​ങ്ക​ൽ​ക്ക​ട​വ്, പേ​രൂ​ർ​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തുവ​ക ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ലേ​ല​ത്തി​ലാ​ണ് ഉ​യ​ർ​ന്ന തു​ക ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ൽ 4500 രൂ​പ​യ്ക്ക് ലേ​ലം ചെ​യ്ത പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ​രി​സ​ര​ത്തെ ശു​ചിമു​റി​ക​ൾ ഇ​ത്ത​വ​ണ ലേ​ല​ത്തി​ൽ പോ​യ​ത് 36,500 രൂ​പ​യ്ക്കാ​ണ്. മ​ണി​മ​ല​യാ​റി​ലെ ഓ​രു​ങ്ക​ൽ​ക്ക​ട​വ് ഭാ​ഗ​ത്തു​ള്ള ശൗ​ചാ​ല​യം 45,000 രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലേ​ലം ചെ​യ്ത​ത്.

ഇ​ത്ത​വ​ണ ഇ​ത് 1.16 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ലേ​ലം ചെ​യ്യ​പ്പെ​ട്ട​ത്. പേ​രൂ​ർ​ത്തോ​ട് ഭാ​ഗ​ത്തെ ടേ​ക്ക് എ ​ബ്രേ​ക്ക്‌ വ​ഴി​യി​ട വി​ശ്ര​മ കേ​ന്ദ്രം ഇ​ത്ത​വ​ണ 73,000 രൂ​പ​യ്ക്കാ​ണ് ലേ​ലം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ പ​മ്പ​യാ​റി​ലെ കു​ളി​ക്ക​ട​വി​ലു​ള്ള ടേ​ക്ക് എ ​ബ്രേ​ക്ക്‌ കേ​ന്ദ്രം കൂ​ടി ഇ​നി ലേ​ലം ചെ​യ്യാ​നു​ണ്ട്.

Related posts

Leave a Comment