മോ​ന്‍​സ​നെ സ​ഹാ​യി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം; മോ​ന്‍​സ​ന്‍ വി​ര​ട്ടി​യ​വ​രി​ല്‍ ഡി​വൈ​എ​സ്പി​യും


കൊ​ച്ചി: ത​ട്ടി​പ്പു​വീ​ര​ന്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ പോ​ലീ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം. മോ​ന്‍​സ​നെ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഐ​ജി ല​ക്ഷ്മ​ണ​യും മു​ന്‍ ഡി​ഐ​ജി സു​രേ​ന്ദ്ര​നും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

മോ​ന്‍​സ​ന്‍ വി​ര​ട്ടി​യ​വ​രി​ല്‍ഡി​വൈ​എ​സ്പി​യും
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ത​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​ട്ടാ​നും മ​ടി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്.

ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബെ​ന്നി​ക്കെ​തി​രേ​യാ​ണ് മോ​ന്‍​സ​ന്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. മോ​ന്‍​സ​നെ​തി​രാ​യ വാ​ഹ​ന​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡി​വൈ​എ​സ്പി എ​തി​ര്‍​നി​ല​പാ​ട് എ​ടു​ത്ത​താ​ണ് മോ​ന്‍​സ​ന്‍റെ വി​രോ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ഇ​തോ​ടെ ബെ​ന്നി​യെ “വി​ര​ട്ട​ണ​മെ​ന്ന്’ ആ​വ​ശ്യ​പ്പെ​ട്ട് മോ​ന്‍​സ​ന്‍ ആ​ല​പ്പു​ഴ എ​സ്പി​യേ​യും ഐ​ജി ജി. ​ല​ക്ഷ​മ​ണി​നെ​യും സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം.

മോ​ന്‍​സ​നു വേ​ണ്ടി പോ​ലീ​സ് മൊ​ബൈ​ല്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്.

അ​തി​നി​ടെ, മോ​ന്‍​സ​നു വേ​ണ്ടി പോ​ലീ​സ് മൊ​ബൈ​ല്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​ന​ല്‍​കി​യെ​ന്നും വി​വ​രം പു​റ​ത്തു​വ​രു​ന്നു​ണ്ട്. ത​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ​യും ത​നി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കു​ന്ന​വ​രു​ടെ​യും ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ചോ​ര്‍​ത്തി​യ​ത്.

പോ​ലീ​സി​നും സി​ബി​ഐ പോ​ലെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കും മാ​ത്രം ന​ട​ത്താ​വു​ന്ന ഇ​ട​പെ​ട​ലു​ക​ളാ​ണ് മോ​ന്‍​സ​നു വേ​ണ്ടി പോ​ലീ​സ് ചെ​യ്തു​ന​ല്‍​കി​യ​ത്.

 

Related posts

Leave a Comment