ലങ്ക 373ന് പുറത്ത്; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്

ന്യൂഡൽഹി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 373 റണ്‍സിൽ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് 163 റണ്‍സിന്‍റെ ലീഡ് ലഭിച്ചു. 164 റണ്‍സ് നേടിയ നായകൻ ദിനേശ് ചാണ്ഡിമലാണ് ഒടുവിൽ പുറത്തായത്. 356/9 എന്ന നിലയിലാണ് ലങ്ക നാലാം ദിനം തുടങ്ങിയത്. ഇന്ന് അവർ 17 റണ്‍സ് കൂടി കൂട്ടിച്ചേർത്തു.

മൂന്നാം ദിനം ആഞ്ചലോ മാത്യൂസുമായി ചേർന്ന് നായകൻ ചാണ്ഡിമൽ ലങ്കയെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്നും കരകയറ്റിയിരുന്നു. മാത്യൂസ് 111 റണ്‍സുമായി മൂന്നാം ദിനം പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ, ആർ.അശ്വിൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ജഡേജയ്ക്കും ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുന്പോൾ 12/1 എന്ന നിലയിലാണ്. ഒൻപത് റണ്‍സ് നേടിയ മുരളി വിജയിയാണ് പുറത്തായത്. ഇന്ത്യയ്ക്ക് ഇപ്പോൾ 175 റണ്‍സ് ലീഡുണ്ട്.

Related posts