ഗോ​ഹ​ട്ടി​യി​ലെ മ​ത്സ​ര​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് എ​സി​എ

ഗോ​ഹ​ട്ടി: അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ തി​ര​ക്കി​ല്‍നി​ന്ന് ല​ഭി​ച്ച ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വി​രാ​ട് കോ​ഹ് ലി​യും സം​ഘ​വും അ​ടു​ത്ത പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യു​ടെ ആ​ദ്യമ​ത്സ​രം ഗോ​ഹ​ട്ടി​യി​ലെ ബ​ര​സ്പ​ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കും.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തു​കൊ​ണ്ട് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​ക്കും മ​ത്സ​രം ന​ട​ക്കു​ക. ബി​സി​സി​ഐ​യും ആ​സാം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്. എ​ല്ലാം ശാ​ന്ത​മാ​ണെ​ന്ന് എ​സി​എ പ്ര​സി​ഡ​ന്‍റ് റോ​മ​ന്‍ ദ​ത്ത പ​റ​ഞ്ഞു.സു​ര​ക്ഷാ ഉ​ത്ത​വ​രാ​ദി​ത്തം പോ​ലീ​സി​നു കൈ​മാ​റി​യെ​ന്നും എ​ല്ലാം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ നേ​ര​ത്തെ മോ​ശ​മാ​യി​രു​ന്നു; ഇ​പ്പോ​ള്‍ എ​ല്ലാം ശാ​ന്ത​മാ​യി. ത​ങ്ങ​ള്‍ സ്‌​റ്റേ​ഡി​യ​വും ര​ണ്ടു ടീ​മു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​ത്ത​ര​വാ​ദി​ത്ത​വും തങ്ങൾ പോ​ലീ​സി​നു കൈ​മാ​റി​യെ​ന്നും ദ​ത്ത പ​റ​ഞ്ഞു.

Related posts