കോ​ഹ് ലി ​ന​യി​ക്കു​ന്ന ടീ​മി​ന് ഏ​ത് ഐ​സി​സി ക​പ്പും നേ​ടാ​നാ​കും: ലാ​റ

ന്യൂ​ഡ​ല്‍ഹി: വി​രാ​ട് കോ​ഹ്‌ലി ​ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് എ​ല്ലാ ഐ​സി​സി ക​പ്പു​ക​ളും നേ​ടാ​നാ​കു​മെ​ന്ന് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ. ത​ന്‍റെ പേ​രി​ലു​ള്ള ടെ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ഗ​ത സ്‌​കോ​റാ​യ 400 റ​ണ്‍സി​ന്‍റെ റി​ക്കാ​ര്‍ഡ് കോ​ഹ് ലി, ​ഡേ​വി​ഡ് വാ​ര്‍ണ​ര്‍, രോ​ഹി​ത് ശ​ര്‍മ എ​ന്നി​വ​ര്‍ക്ക് മ​റി​ക്ക​ട​ക്കാ​നാ​കു​മെ​ന്നു ക​രു​തു​ന്ന​താ​യി ലാ​റ പ​റ​ഞ്ഞു.

ക്രി​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴും ത​ക​ര്‍ക്ക​പ്പെ​ടാ​ത്ത റി​ക്കാ​ര്‍ഡാ​ണ് ലാ​റ 2004ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ നേ​ടി​യ 400 റ​ണ്‍സ്. 2013ല്‍ ​എം.​എ​സ്. ധോ​ണി​യു​ടെ കീ​ഴി​ല്‍ നേ​ടി​യ ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു​ശേ​ഷം ഇ​ന്ത്യ അ​വ​സാ​ന​മാ​യി നേ​ടി​യ ഐ​സി​സി ട്രോ​ഫി.

ഓ​സ്‌​ട്രേ​ലി​യ​യ്ക്കുവേണ്ടി നാ​ലാ​നാ​യി സ്റ്റീ​വ് സ്മി​ത്ത് ഇ​റ​ങ്ങു​ന്ന​തു​കൊ​ണ്ട് എന്‍റെ റി​ക്കാ​ര്‍ഡ് മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. അ​ദ്ദേ​ഹം ക​ളി​ക്കാ​ര​നാ​ണ്. എ​ന്നാ​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തു​ന്നി​ല്ല- ലാ​റ പ​റ​ഞ്ഞു. വാ​ര്‍ണ​റെ പോ​ലെ​യും കോ​ഹ് ലി​യെ​പ്പോ​ലെ​യു​മു​ള്ള​വ​ര്‍ തു​ട​ക്ക​ത്തി​ലേ എ​ത്തും അ​വ​ര്‍ പെ​ട്ടെ​ന്ന് ആ​ധി​പ​ത്യ​വും നേ​ടും. രോ​ഹി​ത് ആ​ക്ര​മ​ണ​കാ​രി​യാ​യ ബാ​റ്റ്‌​സ്മാ​നാ​ണ് ലാ​റ കൂട്ടിച്ചേർത്തു.

Related posts