കോ​ഴി​ക്കോ​ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് മുട്ടന്‍പണി! ലോ​ക്ക്ഡൗ​ൺ ച​ട്ടം​ലം​ഘി​ച്ച് ഭ​ക്ഷ​ണം വി​ള​മ്പി; ആ​ളു​ക​ൾ​ക്ക് ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യവും; ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് പോ​ലീ​സ് അ​ട​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ച് കോ​ഴി​ക്കോ​ട്ട് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ ഭ​ക്ഷ​ണം വി​ള​മ്പി. ആ​ളു​ക​ൾ​ക്ക് ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സ് എ​ത്തി കോ​ഫി ഹൗ​സ് അ​ട​പ്പി​ച്ചു.

കോ​ഫി ഹൗ​സി​ൽ ഇ​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. കോ​ഫി ഹൗ​സി​ന്‍റെ പു​റ​ക് വ​ശ​ത്തു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്. എ​ന്നാ​ല്‍ ആ​ളു​ക​ള്‍ കൂ​ടി​യ​തോടെ റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്തും ഭ​ക്ഷ​ണം വി​ള​മ്പു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് എ​തി​രെ​യും കേ​സെ​ടു​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‍​സ​ല്‍ സൗ​ക​ര്യ​ത്തി​ന് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​നു​മ​തി​യു​ള്ള​ത്. ഇ​ത് ലം​ഘി​ച്ചാ​ണ് കോ​ഫി ഹൗ​സിൽ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.

Related posts

Leave a Comment