നീലഗിരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  2 ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചു.

 തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം ശനിയാഴ്ചയാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ ഉൾപ്പെടെ എട്ട് പേർ മരിച്ചത്. തെങ്കാശിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

“തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു.

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പിഎംഎൻആർഎഫ്-ൽ നിന്ന് നൽകും”- എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

 

Related posts

Leave a Comment