സംസ്ഥാനത്ത് വീണ്ടും പഴകിയ മത്സ്യ വേട്ട ! കോട്ടയത്ത് പിടികൂടിയത് 500 കിലോ പഴകിയ മത്സ്യം ! കോവിഡ് സീസണ്‍ മുതലെടുക്കാന്‍ തമിഴ്‌നാട്ടുകാര്‍…

കോട്ടയത്ത് പഴകിയ മത്സ്യശേഖരം പിടികൂടി. ഏകദേശം 500 കിലോ മത്സ്യമാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച മത്സ്യമാണ് പിടികൂടിയത്.

കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ പഴകിയ മത്സ്യത്തിന്റെ വന്‍ശേഖരം പിടികൂടിയിരുന്നു. ആറ്റിങ്ങല്‍ മാത്രം 2200 കിലോയുടെ മത്സ്യശേഖരമാണ് പിടികൂടിയത്. ഏകദേശം 13 ലക്ഷം വില മതിക്കുന്നതാണിത്.

തമിഴ്‌നാട് തേങ്ങാപ്പട്ടണത്തില്‍ നിന്നും പന്തളം കടയ്ക്കാട് ചന്തയി ലേക്ക് കൊണ്ടു വരും വഴി ആറ്റിങ്ങലില്‍ വച്ച് രഹസ്യവിവ രത്തെ ത്തുടര്‍ന്നാണ് പോലീസ് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.

കോട്ടയത്ത് പിടികൂടിയ മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചപ്പോള്‍ പഴകിയതാണെന്നു വ്യക്തമായി.

ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടു വരും വഴി സംശയം തോന്നിയ പോലീ സ് പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍ മത്സ്യം പഴകിയതാണെന്ന സംശയത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെ വിളിക്കുകയായിരുന്നു.

Related posts

Leave a Comment