ഇൻഹേലർ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് സി.​ഒ.​പി.​ഡി. അ​ഥ​വാ ക്രോ​ണി​ക് ഒ​ബ്‌​സ്ട്ര​ക്ടീ​വ് പ​ള്‍​മ​ണ​റി ഡി​സീ​സ്. വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

പ്രധാന കാരണങ്ങൾ

പു​ക​‍, വാ​ത​ക​ങ്ങ​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള സ​മ്പ​ര്‍​ക്കം ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സി.​ഒ.​പി.​ഡി.​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു.

മാരകരോഗങ്ങളിൽ രണ്ടാമത്

ലോ​ക​ത്ത് മ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ്യ മൂ​ന്നു കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി.​ഒ.​പി.​ഡി. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡെ​ന്‍ ഓ​ഫ് ഡി​സീ​സ​സ് എ​സ്റ്റി​മേ​റ്റ​സ് (GBD) പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ളി​ല്‍ സി.​ഒ.​പി.​ഡി. ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു.

ആ​രോ​ഗ്യ​മു​ള്ള ശ്വാ​സ​കോ​ശം

ഈ ​കോ​വി​ഡ് കാ​ല​ത്തും സി​ഓ​പി​ഡി രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വൊ​ന്നും സം​ഭ​വി​​ച്ചി​ല്ല.​ ശ്വാ​സ​കോ​ശം ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ടം കൂ​ടി​യാ​ണ്. ശ്വാസകോശാ രോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

ഊ​ര്‍​ജ​സ്വ​ല​രാ​യി​രി​ക്കു​ക

സി​ഓ​പി​ഡി ക​ണ്ടെ​ത്തി​യാ​ൽ പ​ല​രും ഉ​ദാ​സീ​ന​രാ​യി​പ്പോ​കാ​റു​ണ്ട്. സി​ഓ​പി​ഡി ക​ണ്ടെ​ത്തി​യാ​ലും ഊ​ർ​ജ​സ്വ​ല​രാ​യി​രി​ക്കേ​ണ്ട​ത് ജീ​വി​ത​ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം ആ​ശു​പ​ത്രി വാ​സ​വും മ​ര​ണ​സാധ്യതയും കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​ണ്.

കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ക

മ​രു​ന്നു കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്കേ​ണ്ട​ത് സി​ഓ​പി​ഡി പ​രി​ച​ര​ണ​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കൃ​ത്യ​മാ​യ അ​ള​വി​ൽ മ​രു​ന്നു​ക​ഴി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച് ഓ​രോ രോ​ഗി​യും മ​ന​സി​ലാ​ക്ക​ണം.

ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗം

ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താണ്. അതു ശ​രി​യാ​യ രീ​തി​യി​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​തു​മാ​ണ്.

ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക​സന്പന്നവുമായ ഭ​ക്ഷ​ണ​ശീ​ലം

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ള​വി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് നി​ല​നി​ർ​ത്തേ​ണ്ട​തു പ്ര​ധാ​നം. പോ​ഷ​ക​ക്കു​റ​വു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ന​ല​കു​ന്ന​ത് ശ്വാ​സ​കോ​ശ​പേ​ശി​ക​ൾ ദൃ​ഢ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത​ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഡോ​ക്ട​റെ കാ​ണു​ക

സി​ഓ​പി​ഡി ഉ​ള്ള​വ​ർ കൃ​ത്യ​മാ​യി ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്. ല​ക്ഷ​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി ചി​കി​ത്സ നി​ർ​ണ​യി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​തു തീ​രു​മാ​നി​ക്കുന്ന​തി​നു​മാ​യി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാക്കണം.
(തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം
& നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Related posts

Leave a Comment