രാഹുല്‍ ഗാന്ധി പോലും ഉറങ്ങുമ്പോള്‍ ചാലക്കുടിക്കുവേണ്ടി ഉണര്‍ന്നിരുന്ന് ശ്രവിക്കുന്നു! തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചിത്രം പങ്കുവച്ച് ഇന്നസെന്റ്

ഇനിയൊരു മത്സരത്തിന് താനില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും ആ തീരുമാനം മാറ്റി വീണ്ടും ചാലക്കുടിയില്‍ അങ്കത്തിന് എത്തിയിരിക്കുകയാണ് ഇന്നസെന്റ്. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്റ് പ്രതികരിച്ചത്. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ടെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്. അത് പറഞ്ഞാണ് ഇത്തവണ താന്‍ വോട്ട് ചോദിക്കുകയെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ തന്റെ ഫേസ്ബുക്കില്‍ ഇന്നസെന്റ് പങ്കുവെച്ച ഒരു ചിത്രമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ലമെന്റില്‍ പി. കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം. ‘ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി’ എന്ന അടിക്കുറിപ്പോടെയാണ് ഇന്നസെന്റ് ഈ ചിത്രം പങ്കുവെച്ചത്.

Related posts