യുവാവിന്‍റെ ഐഫോണ്‍ 13 കേടായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ആ​ശി​ച്ച് ഫോ​ൺ വാ​ങ്ങി​യാ​ൽ ത​ല​യി​ലും താ​ഴ​ത്തും വെ​ക്കാ​തെ ആ​കും മി​ക്ക​വ​രും കൊ​ണ്ട് ന​ട​ക്കു​ന്ന​ത്. ബാം​ഗ്ളൂ​ർ ഫ്രേ​സ​ർ ടൗ​ണി​ലെ താ​മ​സ​ക്കാ​ര​നാ​യ ആ​വേ​സ് ഖാ​ൻ എ​ന്ന 30 കാ​ര​ൻ അ​തു​പോ​ലെ ആ​ഗ്ര​ഹി​ച്ച് 2021 ഒ​ക്ടോ​ബ​റി​ൽ  ഐ​ഫോ​ൺ 13 വാ​ങ്ങി. ഒ​രു വ​ർ​ഷ​ത്തെ വാ​റ​ണ്ടി ആ​ണ് ഫോ​ണി​നു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ കു​റ​ച്ച് മാ​സ​ങ്ങ​ള്‍ കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശോ​ഷം ഫോ​ണി​ന്‍റെ ബാ​റ്റ​റി​യും സ്പീ​ക്ക​റും പ്ര​ശ്ന​ത്തി​ലാ​യി. അ​ങ്ങ​നെ 2022 ഓ​ഗ​സ്റ്റി​ൽ ആ​വേ​സ് ഖാ​ന്‍ ഫോ​ണ്‍ ഇ​ന്ദി​രാ​ന​ഗ​റി​ലെ സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ൽ ന​ന്നാ​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചു. 

ഫോ​ണി​നു നി​സാ​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്നും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ത് പ​രി​ഹ​രി​ക്കാ​മെ​ന്നും ജീ​വ​ന​ക്കാ​ർ യു​വാ​വി​നോ​ട് പ​റ​ഞ്ഞു.​ഫോ​ൺ അ​വ​ർ വാ​ങ്ങി വെ​ച്ചു. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​യോ​ളം ഫോ​ണി​നെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ആ​വേ​സ് ഖാ​നു​ണ്ടാ​യി​ല്ല.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഫോ​ണി​ന്‍റെ പു​റം ക​വ​റി​നു​ള്ളി​ല്‍ പ​ശ പോ​ലു​ള്ള ഒ​ട്ടു​ന്ന എ​ന്തോ ഒ​രു  വ​സ്തു ക​ണ്ടെ​ത്തി​യ​താ​യി സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വി​ളി​ച്ച് പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, ഈ ​പ്ര​ശ്നം ഒ​രു വ​ര്‍​ഷ​ത്തെ വാ​റ​ന്‍റി​ക്ക് കീ​ഴി​ല്‍ വ​രി​ല്ലെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

അ​ങ്ങ​നെ 2022 ഒ​ക്ടോ​ബ​റി​ൽ ആ​വേ​സ് ഖാ​ന്‍ സേ​വ​ന കേ​ന്ദ്ര​ത്തി​നെ​തി​രെ ഒ​രു വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. പ​ക്ഷേ, സേ​വ​ന കേ​ന്ദ്രം അ​തി​ന് മ​റു​പ​ടി ന​ല്‍​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ 2022 ഡി​സം​ബ​റി​ല്‍  പ്രാ​ദേ​ശി​ക ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നി​ൽ പ​രാ​തി​പെ​ട്ടു.

പ​രാ​തി കേ​ട്ട ഉ​പ​ഭോ​ക്തൃ കോ​ട​തി  ആ​പ്പി​ള്‍ ഇ​ന്ത്യ​യോ​ട് പ​ലി​ശ സ​ഹി​തം 79,900 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 20,000 രൂ​പ അ​ധി​ക​മാ​യി യു​വാ​വി​നു ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment