ഐ​പി​എ​ല്‍; ആ​ദ്യ​പോ​രാ​ട്ടം സ​ണ്‍ റൈ​സേ​ഴ്‌​സ്- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ്

ipl-lമും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍​റെ 10-ാം എ​ഡി​ഷ​നു കാ​ഹ​ള​മോ​തി​ക്കൊ​ണ്ട് ബി​സി​സി​ഐ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ല്‍ അ​ഞ്ചി​ന് ഹൈ​ദ​രാ​ബാ​ദ് രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ സ​ണ്‍ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സു​മാ​യി കൊ​മ്പു​കോ​ര്‍​ക്കും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി 10 വേ​ദി​ക​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

47 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 10-ാം എ​ഡി​ഷ​നി​ല്‍ പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഓ​രോ ടീ​മി​നും 14 മ​ത്സ​ര​ങ്ങ​ള്‍ വീ​ത​മു​ണ്ടാ​കും. ഏ​ഴു മ​ത്സ​ര​ങ്ങ​ള്‍ ഓ​രോ ടീ​മി​നും സ്വ​ന്തം മൈ​താ​ന​ത്തു ക​ളി​ക്കാം. 2011നു ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്‍​ഡോ​ര്‍ മ​ത്സ​ര​വേ​ദി​യാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മേ​യ് 21ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍​ത്ത​ന്നെ​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​വും. ഏ​പ്രി​ല്‍ ആ​റാം തീ​യ​തി റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്​സ്, മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ നേ​രി​ടും. ഏ​ഴി​ന് കോ​ല്‍​ക്ക​ത്ത ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​നെ​യും എ​ട്ടി​ന് ഡ​ല്‍​ഹി ഡ​യ​ര്‍ ഡെ​വി​ള്‍​സ് ബം​ഗ​ളൂ​രു​വി​നെ​യും കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് റൈ​സിം​ഗ് പൂ​ന​യെ​യും നേ​രി​ടും.

ഈ ​മാ​സം 20ന് ​ഐ​പി​എ​ല്‍ ലേ​ലം ന​ട​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 351 താ​ര​ങ്ങ​ള്‍ ലേ​ല​ത്തി​ലു​ണ്ടാ​കും. 799 താ​ര​ങ്ങ​ളാ​യി​രു​ന്നു ലേ​ല​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ 122 താ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തു​നി​ന്നാ​ണ്. യു​എ​ഇ, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള താ​ര​ങ്ങ​ള്‍ ലേ​ല​ത്തി​നു​ണ്ട് എ​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് രോ​ഹ​ന്‍ പ്രേം, ​സി.​വി. വി​നോ​ദ്കു​മാ​ര്‍, ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ വി​ഷ്ണു വി​നോ​ദ്, ബൗ​ള​ര്‍​മാ​രാ​യ ബാ​സി​ല്‍ ത​മ്പി, സ​ന്ദീ​പ് വാ​ര്യ​ര്‍ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത്. സ​ഞ്ജു സാം​സ​ണ്‍ ഡ​ല്‍​ഹി ഡെ​യ​ര്‍​ഡെ​വി​ള്‍​സി​ലും സ​ച്ചി​ന്‍ ബേ​ബി ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ലും ക​ളി​ക്കും. ക​രു​ണ്‍ നാ​യ​ര്‍, ശ്രേ​യ​സ് അ​യ്യ​ര്‍ എ​ന്നീ മ​റു​നാ​ട​ന്‍ മ​ല​യാ​ളി​ക​ള്‍ ഡ​ല്‍​ഹി ടീ​മി​നൊ​പ്പ​മു​ണ്ട്. യു​വ​താ​ര​ങ്ങ​ളാ​യ പൃ​ഥ്വി ഷാ, ​ഹി​മാ​ന്‍​ഷു റാ​ണ എ​ന്നി​വ​രും ലേ​ല​പ്പ​ട്ടി​ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്. –

Related posts