അ​മ്മ​യു​ടെ കു​ത്തേ​റ്റ് മകൻ മ​രി​ച്ചു! കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത് പു​റ​ത്തു​നി​ന്ന് ചെ​റി​യ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോള്‍…

പാ​ല​ക്കാ​ട്: യു​വ​തിയുടെ കുത്തേറ്റ് ഏ​ഴു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ മരിച്ചു. ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ പു​റ​ത്തേ​ക്കു വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ മ​ണ്ണാ​ർ​ക്കാ​ട് ഭീ​മ​നാ​ട് വ​ട​ശ്ശേ​രി​പ്പു​റ​ത്താ​ണ് സം​ഭ​വം.

ജ​മാ​ലി​യ മ​ദ്ര​സ​യ്ക്കു പി​ന്നി​ൽ നാ​ല​ക​ത്ത് വീ​ട്ടി​ൽ ഹം​സ​യു​ടെ മ​ക​ളും ആ​ലു​വ സ്വ​ദേ​ശി സ​ക്കീ​ർ ഹു​സൈ​ന്‍റെ ഭാ​ര്യ​യു​മാ​യ ഹ​സ്ന​ത്ത് (36) ആ​ണ് മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഹ​സ്ന​ത്തും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

രാ​വി​ലെ പു​റ​ത്തു​നി​ന്ന് ചെ​റി​യ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ഞ്ഞ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​കി​ട​ന്ന് ക​ര​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ർ വീ​ടി​ന​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ർ​ഫാ​നെ കു​ത്തേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. കു​ട്ടി​യു​ടെ മു​തു​ക​ത്തും ത​ല​യ്ക്കു പി​ന്നി​ലു​മാ​ണ് മു​റി​വേ​റ്റി​രി​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നു ക​രു​തു​ന്നു. ഹ​സ്ന​ത്തി​ന്‍റെ ഭ​ർ​ത്താ​വ് ആ​ലു​വ​യി​ലെ ജോ​ലി​സ്ഥ​ല​ത്താ​ണ്. ഭീ​മ​നാ​ട് ജി​യു​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ. ഹ​സ്ന​ത്ത് അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി മു​ര​ളീ​ധ​ര​ൻ, നാ​ട്ടു​ക​ൽ സി​ഐ അ​നീ​ഷ്ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

Related posts

Leave a Comment