പോയി അന്വേഷിക്ക്…! ബാ​ർ കോ​ഴ​ക്കേ​സിൽ ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി നൽകി സർക്കാർ

 

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​യി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബാ​ർ ഉ​ട​മ​യാ​യ ബി​ജു ര​മേ​ശി​ന്‍റെ വെ​ളി​പ്പ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രാ​തി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പു​റ​മെ മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണ​മു​ണ്ടാ​കും.

ബാ​ർ ലൈ​സ​ൻ​സ് ഫീ​സ് കു​റ​യ്ക്കാ​ൻ ബാ​റു​ട​മ​ക​ൾ പി​രി​ച്ച പ​ണം കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ബാ​ബു​വി​നും ശി​വ​കു​മാ​റി​നും കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു ബി​ജു ര​മേ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ബാ​ർ​കോ​ഴ​യി​ൽ നേ​ര​ത്തെ കെ.​എം മാ​ണി​ക്കും ബാ​ബു​വി​നു​മെ​തി​രെ മാ​ത്ര​മാ​യി​രു​ന്നു വി​ജി​ല​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണം.

Related posts

Leave a Comment