ഉടച്ചുവാര്‍ത്ത് പ്രതിരോധം ശക്തിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്‌

 

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ൾ 2023-24 സീ​​​സ​​​ണി​​​ലെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​റ​​​ങ്ങി​​​യ​​​ത് അ​​​ടി​​​മു​​​ടി മാ​​​റ്റ​​​വു​​​മാ​​​യി.

ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ വെ​​​റും മൂ​​​ന്ന് ക​​​ളി​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണ് ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​ക്കെ​​​തി​​​രാ​​​യ ഇ​​​ന്ന​​​ല​​​ത്തെ ഓ​​​പ്പ​​​ണ​​​റി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. അ​​​താ​​​യ​​​ത് ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ക​​​ളി​​​ക്കാ​​​രു​​​മാ​​​യി ത​​​ട്ടി​​​ച്ചാ​​​ൽ 3-8 എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പു​​​തു​​​മ.

ബം​​​ഗ​​​ളൂ​​​രു​​​വി​​​നെ​​​തി​​​രേ ഇ​​​ന്ന​​​ലെ ഇ​​​റ​​​ങ്ങി​​​യ സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഡി​​​ഫെ​​​ൻ​​​സീ​​​വ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ജീ​​​ക്സ​​​ണ്‍ സിം​​​ഗ്, അ​​​റ്റാ​​​ക്കിം​​​ഗ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ, മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ഡാ​​​നി​​​ഷ് ഫ​​​റൂ​​​ഖ് ബ​​​ട്ട് എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ബ്ലാ​​​സ്റ്റേ​​​ഴ്സ് നി​​​ര​​​യി​​​ല്‍​നി​ന്നു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​​​ക്കേ​​​റ്റ് വി​​​ശ്ര​​​മ​​​ത്തി​​​ലു​​​ള്ള ഗ്രീ​​​ക്ക് സൂ​​​പ്പ​​​ർ ഫോ​​​ർ​​​വേ​​​ഡ് ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഘാ​​​ന സെ​​​ന്‍റ​​​ർ സ്ട്രൈ​​​ക്ക​​​ർ ഖ്വാ​​​മെ പെ​​​പ്ര​​​യാ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം ന​​​യി​​​ച്ച​​​ത്. പെ​​​പ്ര​​​യ്ക്ക് ഒ​​​പ്പം കൂ​​​ടി​​​യ​​​ത് ജാ​​​പ്പ​​​നീ​​​സ് ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​യ ഡൈ​​​സു​​​കെ സ​​​കാ​​​യ്.

പു​​​തി​​​യ മു​​​ഖ​​​ങ്ങ​​​ളാ​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ത് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​മാ​​​യി​​​രു​​​ന്നു. സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലെ നാ​​​ലു പേ​​​രും ഈ ​​​വേ​​​ന​​​ൽ​​​ക്കാ​​​ല ട്രാ​​​ൻ​​​സ്ഫ​​​റി​​​ലൂ​​​ടെ മ​​​ഞ്ഞ​​​പ്പ​​​ട​​​യി​​​ൽ എ​​​ത്തി​​​യ​​​വ​​​ർ.

മ​​​ല​​​യാ​​​ളി യു​​​വ മി​​​ഡ്ഫീ​​​ൽ​​​ഡ് താ​​​രം മു​​​ഹ​​​മ്മ​​​ദ് ഐ​​​മ​​​നും ഗോ​​​ൾ കീ​​​പ്പ​​​ർ സ​​​ച്ചി​​​ൻ സു​​​രേ​​​ഷും ഐ​​​എ​​​സ്എ​​​ൽ അ​​​ര​​​ങ്ങേ​​​റ്റം ന​​​ട​​​ത്തി. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സ് ക്യാ​​​പ്റ്റ​​​നാ​​​യി​​​രു​​​ന്ന വിം​​​ഗ് ബാ​​​ക്ക് ജെ​​​സെ​​​ൽ കാ​​​ർ​​​ണെ​​​യ്റൊ ബം​​​ഗ​​​ളൂ​​​രു​​​വി​​​നൊ​​​പ്പം സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം.

Related posts

Leave a Comment