ഹൈവേയിൽ യുവതിയുടെ അർദ്ധനഗ്ന മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പൂ​ർ ജി​ല്ല​യി​ൽ ഡ​ൽ​ഹി-​ല​ഖ്‌​നൗ ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പ​മാ​ണ് അ​ർ​ദ്ധ​ന​ഗ്ന​മാ​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശ​രീ​ര​ത്തി​ൽ വ​സ്ത്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും സാ​ധ്യ​ത​യു​ള്ള​താ​യി സൂ​ചി​പ്പി​ച്ചു. ഇ​ര​യെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ത്തി​ൽ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രു അം​ഗം പ​റ​ഞ്ഞു.

മ​റ്റെ​വി​ടെ​ങ്കി​ലും വ​ച്ച് കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഹൈ​വേ​യ്ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

 

Related posts

Leave a Comment