ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​രും പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും എം​ബ​സി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നു​മാ​ണു നി​ർ​ദേ​ശം.

അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​ബ​സി ഇ​ന്ത്യ​ക്കാ​രെ അ​റി​യി​ച്ചു. വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ക്കാ​നു​ള്ള ഗൂ​ഗി​ൾ ഫോം ​എം​ബ​സി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ളി​ക്കാ​നു​ള്ള ഫോ​ൺ ന​ന്പ​റു​ക​ളും ടെ​ല​ഗ്രാം അ​ക്കൗ​ണ്ടി​ന്‍റെ ലി​ങ്കും ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​സ്ര​യേ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ എം​ബ​സി വൃ​ത്ത​ങ്ങ​ൾ, ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും ഇ​ന്ത്യ​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി.

Related posts

Leave a Comment