ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ മ​ന്ത്രി; ലോ​കം മു​ൾ​മു​ന​യി​ൽ

ജ​റു​സ​ലേം: ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി ഇ​സ്ര​യേ​ൽ സു​ര​ക്ഷാ മ​ന്ത്രി ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ. ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബെ​യ്റൂ​ട്ടി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​റാ​ൻ മി​സൈ​ൽ വ​ർ​ഷം ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28 നാ​ണ് ഇ​സ്ര​യേ​ലും യു​എ​സും ചേ​ർ​ന്ന് ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച് വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ഇ​സ്ര​യേ​ലും ഇ​റാ​നും പ​ര​സ്പ​രം ആ​ക്ര​മ​ണം അ​ഴി​ച്ച് വി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ ആ​ഹ്വാ​നം ചെ​യ്ത​ത്.

Related posts

Leave a Comment